Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightദളിത് യുവാവിനെ...

ദളിത് യുവാവിനെ ചെരുപ്പൂരിയടിച്ച ഗ്രാമത്തലവൻ അറസ്റ്റിൽ

text_fields
bookmark_border
ദളിത് യുവാവിനെ ചെരുപ്പൂരിയടിച്ച ഗ്രാമത്തലവൻ അറസ്റ്റിൽ
cancel

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ദളിത് യുവാവിനെ ചെരുപ്പൂരി അടിച്ച ഗ്രാമത്തലവൻ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേർക്കെകതിരെ കേടുത്തതായി പൊലീസ് അറിയിച്ചു.

ദളിത് യുവാവായ ദിനേശ് കുമാറിനെ താജ്പൂർ ഗ്രാമത്തലവൻ ശക്തി മോഹൻ ഗുർജാറും റേത നഗ്ല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ ഗജെ സിങും ചേർന്ന് ചെരുപ്പ് കൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപപെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത്. എസ്‌.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഗ്രാമത്തലവൻ ശക്തി മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ടാം പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭീം ആർമി പ്രവർത്തകർ ദളിത് സമുദായാംഗങ്ങൾക്കൊപ്പം ഛപ്പാർ പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestedDalit Man BeatenUP Village Head
News Summary - Dalit Man Beaten With Slippers In UP. Village Head Arrested
Next Story