ഡൽഹി മെട്രോയിൽ യുവതികൾ തമ്മിൽ പോർവിളിയും അസഭ്യവർഷവും; വിഡിയോ വൈറൽ
text_fieldsഡൽഹി മെട്രോ ട്രെയിനിൽ സ്ത്രീകൾ തമ്മിൽ പരസ്പരം വാക്കുതർക്കത്തിലേർപ്പെടുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്യുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ട് സ്ത്രീകൾ ചൂടേറിയ തർക്കത്തിൽ ഏർപ്പെട്ടത് ഒപ്പമുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തുകയായിരുന്നു. രൂക്ഷമായ വാക്കുതർക്കവും തെറിവിളിയുമാണ് വിഡിയോയിലുള്ളത്.
സ്ത്രീകളിൽ ഒരാൾ തന്റെ ഷൂ ഊരിമാറ്റി മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നതാണ് ട്വിറ്ററിൽ പ്രചരിച്ച വിഡിയോയിൽ ആദ്യം കാണുന്നത്. ഇത് തടയാൻ വെള്ളക്കുപ്പിയുമായി മറ്റേ യുവതി രംഗത്തിറങ്ങുന്നു. സീറ്റിൽ ഇരിക്കുന്ന യാത്രക്കാരികൾ ഇരുവരോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.
വിഡിയോയുടെ തുടർന്നുള്ള ഭാഗത്ത്, സ്ത്രീകളിലൊരാൾ മെട്രോ ട്രെയിനിന്റെ ഫോൺ സേവനം ഉപയോഗിച്ച് ഓഫീസറെ ബന്ധപ്പെടുന്നതും കൂടുതൽ പ്രശ്നമുണ്ടാകുന്നത് തടയാൻ ഇടപെടണമെന്ന് ആവശ്യെപ്പടുന്നതും കാണാം.
ട്രെയിനിലെ ഫോണിൽ വിളിച്ച് അധികൃതരോട് പരാതിപ്പെട്ടത് മറ്റേ സ്ത്രീയെ കൂടുതൽ പ്രകോപിപ്പിക്കുന്നു. തുടർന്ന് അവർ അസഭ്യവർഷം നടത്തുകയാണ്.ഇതേത്തുടർന്ന് പ്രകോപിതയായ സ്ത്രീ തന്റെ വെള്ളക്കുപ്പി എടുത്ത് മറ്റേ സ്ത്രീക്ക് നേരെ വെള്ളം കുടയുന്നതായാണ് വിഡിയോയുടെ അവസാനഭാഗത്ത് കാണുന്നത്.
Delhi Metro has become a battleground 😂 pic.twitter.com/uWVge6sl68
— Deepika Narayan Bhardwaj (@DeepikaBhardwaj) June 4, 2023
ആഴ്ച്ചകൾക്ക് മുമ്പ് ഡല്‍ഹി മെട്രോയില്‍ വച്ച് സ്വയംഭോഗം ചെയ്ത യുവാവിന്‍റെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച ഡിസിപി ഡല്‍ഹി മെട്രോ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുവാവിന്‍റെ ചിത്രം പുറത്തുവിട്ടത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഡല്‍ഹി മെട്രോയില്‍ വച്ച് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ യുവാവിനെതിരെ നടപടി ആശ്യപ്പെട്ട് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ഡൽഹി പൊലീസിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെയാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് ജനങ്ങളുടെ സഹായം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.