Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപിസ ഓർഡർ ചെയ്തത്...

പിസ ഓർഡർ ചെയ്തത് കുരങ്ങൻ; കസ്റ്റമറെ കണ്ട് ഞെട്ടൽ വിട്ടുമാറാതെ ഡെലിവെറി ഗേൾ -വിഡിയോ വൈറൽ

text_fields
bookmark_border
പിസ ഓർഡർ ചെയ്തത് കുരങ്ങൻ; കസ്റ്റമറെ കണ്ട് ഞെട്ടൽ വിട്ടുമാറാതെ ഡെലിവെറി ഗേൾ -വിഡിയോ വൈറൽ
cancel
Listen to this Article

പിസ ഓർഡർ ലഭിച്ച ഫ്ലാറ്റിലെത്തി വാതിലിൽ മുട്ടിയപ്പോളാണ് തന്‍റെ കസ്റ്റമർ ഒരു കുരങ്ങാണെന്ന് ഡെലിവെറി ഗേൾ തിരിച്ചറിഞ്ഞത്. പാന്‍റും ഷർട്ടുമിട്ട് പുറത്തു വന്ന കസ്റ്റമറെ കണ്ട യുവതി ഒന്നു തരിച്ചു നിന്നെങ്കിലും അനായാസമായാണ് കുരങ്ങ് അവരുടെ കയ്യിൽ നിന്ന് പിസ ബോക്സ് വാങ്ങി പൈസ നൽകിയത്. ശേഷം കുരങ്ങ് തന്‍റെ ഫ്ലാറ്റിനകത്ത് കയറി ഡോറടക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ഈ സമയം ഞെട്ടൽ വിട്ടുമാറാതെ ഡെലിവെറി ഗേൾ സ്ഥലത്ത് നിന്ന് ധൃതിയിൽ ഓടി പോകുന്നതും വിഡിയോയിലുണ്ട്.



@videopost.s. എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടുക്കഴിഞ്ഞത്. നിരവധിയാളുകൾ ഈ അതിശയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ആരു വിശ്വസിക്കില്ലായിരുന്നുവെന്നും ഡെലിവെറി വ്യക്തികളുടെ ജീവിതത്തിൽ തന്നെ ഇതാദ്യത്തെ അനുഭവമായിരിക്കും എന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. സംഭവം നടന്ന സ്ഥലം വിഡിയോയിൽ പരാമർശിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delivery GirlApePizza Order
News Summary - Delivery Person Is In Shock After An Ape Receives The Pizza Order From Her
Next Story