ആദ്യമായി കടുവയുടെ ചിത്രമെടുത്തതാര്? വൈറലായി ചോദ്യവും ചിത്രങ്ങളും
text_fieldsവൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്ക് പ്രിയമേറിയ കാലമാണിത്. വന്യമൃഗങ്ങളുടെ ജീവൻ തുളുമ്പുന്ന ഫോട്ടോകൾ നമ്മെ അമ്പരപ്പെടുത്താറുണ്ട്. ആദ്യമായി വനാന്തരങ്ങളിലെ കടുവയുടെ ഫോട്ടോ പകർത്തിയത് ആരാണെന്ന മുൻ നോർവീജിയൻ നയതന്ത്രജ്ഞൻ ഇറിക് സോൾഹെയിമിന്‍റെ ട്വീറ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
ആരാണ് കടുവകളുടെ ചിത്രം ആദ്യമായി പകർത്തിയത് എന്ന അടിക്കുറിപ്പോടെ 1925ൽ ഒരു ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ എടുത്ത ഫോട്ടോയാണ് സോൺഹെയിം ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ മറുപടിയുമായി വൈൽഡ് ലൈഫ് ചരിത്രകാരനായ റാസ കാസ്മി രംഗത്തുവന്നു. ഫ്രെഡ്രിക് വാൾട്ടർ ചാമ്പ്യൻ എന്ന ഫോറസ്റ്റ് ഓഫീസറാണ് ചിത്രങ്ങൾ പകർത്തിയതെന്നും അന്നത്തെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും വിഭിന്നമായി അദ്ദേഹം ഫോട്ടോഗ്രഫി ഇഷ്ടപ്പെട്ടിരുന്നു എന്നും അദ്ദേഹം മറുപടി നൽകി.
അദ്ദേഹം ഐ.എഫ്.എസിൽ കയറുന്നതിനുമുൻപു തന്നെ കടുവകളുടെ ചിത്രം പകർത്താൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഈ ഒരു ചിത്രം കിട്ടാൻ എട്ടു വർഷം കാത്തിരിക്കേണ്ടി വന്നു എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. കൂടാതെ ചാമ്പ്യൻ പകർത്തിയ മറ്റ് രണ്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1995 ഒക്ടോബർ മൂന്നിന് 'ദി ഇല്ലസ്ട്രേറ്റട് ലണ്ടൻ ന്യൂസ്' എന്ന ന്യൂസ് മാഗസിനിൽ ചിത്രങ്ങൾ അച്ചടിച്ചു വന്നു.
കടുവയുടെ സഞ്ചാര പാതയിൽ കയറുകെട്ടി കാമറയുമായി ബന്ധിപ്പിച്ചാണ് അദ്ദേഹം ചിത്രമെടുത്തത്. ഈ വിദ്യക്ക് ട്രിപ്-വയർ ഫോട്ടോഗ്രഫി എന്ന് നാകരണം ചെയ്തു. പിന്നീട് ഇത് ഇന്നറിയപ്പെടുന്ന "ക്യാമറ ട്രാപ്പ് ഫോട്ടോഗ്രാഫി"യായി പരിണമിച്ചു. ക്യാമറ ട്രാപ്പ് ഫോട്ടോഗ്രാഫിയുടെ പിതാവ് ആയാണ് ഫെഡ്രിക് വാൾട്ടർ ചാമ്പ്യനെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.