പണമില്ലാത്തതിനാൽ പ്രണയം നിഷേധിക്കുന്നു; വൈറലായി ഉദ്ധവ് താക്കറെക്ക് കർഷകന്‍ എഴുതിയ കത്ത്
text_fieldsപ്രണയലേഖനങ്ങൾ എഴുതാനും വായിക്കാനുമെല്ലാം ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നിന്നുള്ള ഒരു കർഷകൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എഴുതിയ 'സ്‌നേഹം' എന്ന പേരിലുള്ള കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർഷകനായതിന്‍റെ പേരിൽ തന്‍റെ പ്രണയം നിഷേധിക്കപ്പെട്ടതിനെക്കുറിച്ചാണ് കത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നത്. അധികം ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കർഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്താണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്.
കർഷകനായതിനാൽ പ്രണയത്തിൽ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാൾ പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന ഹിർ-രഞ്ജയുടെ ഉദാഹരണവും കത്തിൽ ഉദ്ധരിക്കുന്നുണ്ട്. (പഞ്ചാബിലെ ദുരന്ത പ്രണയ കഥയിലെ നായികാ-നായകന്മാരാണ് ഹിർ-രഞ്ജ) ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും കത്തിൽ അദ്ദേഹം ചോദിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കത്തിന് ഉദ്ധവ് ജിയിൽ നിന്ന് എത്രയും പെട്ടെന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.