യുദ്ധഭൂമിയിൽ അവർ വീണ്ടും കണ്ടുമുട്ടി; യജമാനനെ കണ്ടെത്തിയ നായയുടെ വീഡിയോ വൈറൽ
text_fields
യുക്രെയ്നിലെ റഷ്യൻ ആക്രമണം തുടരുകയാണ്. 44 ദിവസങ്ങൾക്ക് മുമ്പാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ യുദ്ധം പ്രഖ്യാപിച്ചത്. സ്വന്തം നാട് കത്തിയമരുന്നതിന്‍റെ കാഴ്ചകൾക്കിടയിലും പ്രത്യാശയുടേയും പ്രതീക്ഷയുടെയും നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുദ്ധം തകർത്ത ബുച്ചയിൽ ദിവസങ്ങൾക്കുശേഷം തന്‍റെ യജമാനനെ കണ്ടെത്തിയ നായയുടെ വീഡിയോ ആരെയും കണ്ണീരണിയിപ്പിക്കും. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ പ്രവർത്തിക്കുന്ന ബെലറൂസിലെ സന്നദ്ധ സംഘടനയായ കസ്റ്റസ് കലിനോസ്കി ബറ്റാലിയനാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. കണ്ടയുടനെ യജമാനന്‍റെ അരികിലേക്ക് ഓടിയെത്തുന്ന നെസ്സി എന്ന വളർത്തുനായയുടെ ദൃശ്യങ്ങളാണ് കസ്റ്റസ് കലിനോസ്കി പങ്കുവച്ചത്.
യജമാനനെ കണ്ട നെസ്സി അദ്ദേഹത്തിനു ചുറ്റും ഓടുകയും, കുരക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഇടവേളക്ക് ശേഷം യജമാനനെ കണ്ടതിന്‍റെ സന്തോഷവും അമ്പരപ്പും നിറഞ്ഞ നെസ്സിയിൽ വിഡിയോ സമൂഹമാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 40,00ലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.