'ഇലക്ഷൻ തോറ്റ ട്രംപ് പാട്ടുപാടി പാകിസ്താനിൽ കുൽഫി വിൽക്കുന്നു'; വൈറലായി വിഡിയോ
text_fields'അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റ ഡോണൾഡ് ട്രംപ് ഇപ്പോൾ പാകിസ്താനിൽ പാട്ട് പാടി കുൽഫി വിൽപ്പന നടത്തുന്നു'... -സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയുടെ താഴെ വന്ന കമൻറാണിത്. ഇത്തരം നിരവധി രസകരമായ കമൻറുകൾക്കും ട്രോളുകൾക്കും കാരണമായ വിഡിയോ പാകിസ്താനിൽ നിന്ന് തന്നെയാണ് പിറവിയെടുത്തത്. അതിമനോഹരമായി പാട്ട് പാടി കുൽഫി വിൽക്കുന്ന ഒരു മധ്യവയസ്കനാണ് വൈറൽ വിഡിയോക്ക് പിന്നിൽ. ഒറ്റ നോട്ടത്തിൽ ട്രംപാണെന്ന് തോന്നിക്കുന്ന അദ്ദേഹം പഞ്ചാബ് പ്രവിശ്യയിലെ സഹിവാൽ സ്വദേശിയാണ്.
ട്രംപിന് അപരന്മാർ നിരവധിയുണ്ട്. അവരിൽ പലരുടേയും രസകരമായ വിഡിയോകൾ ഇപ്പോഴും. യൂട്യൂബിലും മറ്റും ലഭ്യമാണ്. എന്നാൽ, പാകിസ്താനിലെ ജുബ്ബയും പൈജാമയും ധരിച്ച 'കുൽഫിവാല ട്രംപ്' പാട്ട് പാടാനുള്ള കഴിവ് കൊണ്ടും ഏവരേയും അദ്ഭുതപ്പെടുത്തുകയാണ്. പാക്കിസ്ഥാൻ ഗായകനും ഗാനരചയിതാവുമായ ഷെഹ്‌സാദ് റോയ് തെൻറ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചതോടെയാണ് വിഡിയോ വലിയ രീതിയിൽ പ്രചരിച്ചത്. "ഈ ഖുൽഫി വാല ഭായ്യെ ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി അറിയിക്കുക .... ഞാൻ അദ്ദേഹത്തെ തിരയുകയാണ്," വീഡിയോയ്ക്ക് വളരെയധികം ശ്രദ്ധ ലഭിക്കാൻ തുടങ്ങിയതിന് പിന്നാലെ അദ്ദേഹം ട്വിറ്ററിൽ കൂറിച്ചു.
ട്രംപിന് പാട്ട് പാടാനറിയാം എന്ന് കരുതിയിരുന്നില്ലെന്ന് വിഡിയോക്ക് താഴെ ഒരാൾ കുറിച്ചു. വളരെ മനോഹരമായ ശബ്ദമാണ് കുൽഫീവാലക്കെന്നും നിരവധിയാളുകൾ പറഞ്ഞു. രൂപം ട്രംപിെൻറതാണെങ്കിലും ആത്മാവ് നസീബോ ലാലിെൻറതാണെന്ന് മറ്റൊരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.