വരൾച്ചയിൽ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ലഭിച്ചത് ഒരു വർഷം മുമ്പ് നഷ്ടമായ ഐഫോൺ; തകരാറില്ലാതെ പ്രവർത്തിച്ചെന്നും ഉടമ
text_fieldsകഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വരൾച്ചയെയാണ് തായ്വാൻ അഭിമുഖീകരിക്കുന്നത്. പക്ഷേ ഈ വരൾച്ച അനുഗ്രഹമായി മാറിയ ഒരാളുണ്ട്. ചെൻ എന്നയാൾക്കാണ് വരൾച്ച ഗുണമായത്. വരൾച്ചയെ തുടർന്ന് തായ്വാനിലെ സൺമൂൺ തടാകത്തിൽ വെള്ളം കുറഞ്ഞപ്പോൾ ചെന്നിന് തിരികെ ലഭിച്ചത് ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട ഐഫോൺ 11നാണ്. ഒരു വർഷക്കാലം വെള്ളത്തിൽ കിടന്നിട്ടും തകരാറൊന്നും കൂടാതെ ഐഫോൺ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ആശ്ചര്യകരമായ വാർത്ത.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെൻ ഐഫോൺ തിരികെ ലഭിച്ച വിവരം പങ്കുവെച്ചത്. കഴിഞ്ഞ വർഷം പാഡിൽബോർഡിങ് നടത്തുന്നതിനിടെയായിരുന്നു ചെന്നിന്‍റെ ഐഫോൺ നഷ്ടപ്പെട്ടത്. പിന്നീട് ഇപ്പോഴാണ് ഫോൺ തിരികെ ലഭിക്കുന്നത്.
എന്നാൽ, ഒരു വർഷം വെള്ളത്തിൽ കിടന്നിട്ടും ഫോൺ പ്രവർത്തിക്കുന്നുണ്ടെന്നാണ് ചെൻ അവകാശപ്പെടുന്നത്. ഫോൺ ഉണങ്ങിയ ശേഷം താൻ അത് ചാർജ് ചെയ്തുവെന്നും പ്രശ്നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ചെൻ പറഞ്ഞു. 2019ൽ ആപ്പിൾ പുറത്തിറക്കിയ മോഡലാണ് ഐഫോൺ 11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.