ഒട്ടകപ്പക്ഷികൾക്കൊപ്പം സൈക്കിളിൽ 'റേസിങ്' നടത്തി ദുബൈ കിരീടാവകാശി; വിഡിയോ വൈറൽ VIDEO
text_fieldsദുബൈ: സാഹസികത ഏറെ ഇഷ്ടപ്പെടുന്നയാളും സോഷ്യൽ മിഡിയയുടെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളുമാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം.
ശൈഖ് ഹംദാന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പലപ്പോഴും വൈറലായി മാറാറുണ്ട്. പുതുവർഷത്തിൽ രണ്ട് ഒട്ടകപ്പക്ഷികളുടെ കൂടെ 'റോസിങ്' നടത്തുന്ന ഹംദാന്‍റെ വിഡിയോയാണ് വൈറലായത്.
ഒരുമിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ശൈഖ് ഹംദാനും കുറച്ച് പേരും സൈക്കിൾ സവാരി നടത്തുന്നതാണ് കാണാനാകുക. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം രണ്ട് ഒട്ടകപ്പക്ഷികൾ കൂടി സീനിലെത്തിയതോടെ പിന്നെ മത്സരമായിരുന്നു. ശേഷം എന്ത് സംഭവിച്ചുവെന്ന് വിഡിയോയിൽ കാണാം:
പങ്കുവെച്ച് മണിക്കൂറുകൾക്കം വിഡിയോക്ക് 3.8 ലക്ഷം കാഴ്ചക്കാരെ ലഭിച്ചു. കാഴ്ചക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. നിരവധി േഫാളോവേഴ്സാണ് രാജകുമാരന് പുതുവത്സരാംശംസകളും സ്നോഹവുമായി കമന്‍റുകളിടുന്നത്. 11 ദശലക്ഷം പേരാണ് ഹംദാനെ ഇൻസ്റ്റയിൽ പിന്തുടരുന്നത്.
നേരത്തെ തന്‍റെ രണ്ടരക്കോടിയിലധികം രൂപ വിലവരുന്ന മെഴ്സിഡസ് എ.എം.ജി ജി63 എസ്.യു.വി കാറിന്‍റെ ബോണറ്റിൽ മുട്ടയിട്ട് കൂടുകൂട്ടിയ പക്ഷിയുടെ വിഡിയോ ശൈഖ് ഹംദാൻ പങ്കുവെച്ചിരുന്നു. തന്‍റെ പ്രിയപ്പെട്ട കാർ ഉപയോഗിക്കാതെ പക്ഷിക്ക് അടയിരിക്കാൻ സൗകര്യം ഒരുക്കിയ അദ്ദേഹം അന്ന് കൈയ്യടികൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.