പ്രായം 32, ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയാകാൻ റോസി
text_fieldsലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായമേറിയ പൂച്ചയാവാനൊരുങ്ങുകയാണ് റോസി. ബ്രിട്ടനിലെ 72കാരി ലില ബ്രിസ്സെറ്റിന്‍റെ ഓമനയാണ് റോസി എന്ന പൂച്ച. ജൂൺ ഒന്നിന് പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന റോസിക്ക് 32 വയസ്സാണ് പ്രായം.
പൂച്ചയുടെ പ്രായം അടിസ്ഥാനമാക്കി ഗിന്നസ് റെക്കോഡ് വിദഗ്ധരെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ലില. 27 വയസ്സുള്ള ഫ്ലോസി എന്ന പൂച്ചയാണ് നിലവിലെ റെക്കോഡ് ജേതാവ്.
1991ലാണ് റോസി ലിലയുടെ കൈകളിലെത്തുന്നത്. വളർത്തിയിരുന്ന വീട്ടുകാർ പുറത്താക്കിയ പൂച്ചക്ക് ലില അഭയം നൽകുകയായിരുന്നു. സുഹൃത്തുക്കളും അയൽക്കാരുമൊത്ത് തന്‍റെ അരുമയായ റോസിയുടെ പിറന്നാൾ ഗംഭീരമാക്കണമെന്ന് നിശ്ചയിച്ചിരിക്കുകയാണ് ലില.
ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രായം കൂടിയ പൂച്ചയല്ല റോസി. 1967 ആഗസ്റ്റ് മൂന്നിന് ജനിച്ച് 2005 ആഗസ്റ്റ് ആറുവരെ ജീവിച്ചിരുന്ന ടെക്സസിലെ ഓസ്റ്റിനിലെ ക്രെം പഫിനാണ് ആ ബഹുമതി. 38 വയസും മൂന്ന് ദിവസവുമായിരുന്നു മരണ സമയത്തെ ക്രെം പഫ് പൂച്ചയുടെ പ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.