Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Elephant calf and his mother
cancel
Homechevron_rightSocial Mediachevron_rightViralchevron_rightവിളിച്ചപ്പോൾ...

വിളിച്ചപ്പോൾ എഴുന്നേൽക്കാൻ മടി, കുട്ടിയാ​നയെ എണീപ്പിക്കാൻ തന്ത്രം ​പുറത്തെടുത്ത്​ അമ്മയാന

text_fields
bookmark_border

ന്യൂഡൽഹി: കുട്ടിക്കുറുമ്പൻമാരായ ആനകളുടെ കുസ​​ൃതികൾ ആരെയും അതിശയിപ്പിക്കും. അത്തരത്തിൽ പ്രാഗ്യൂ മൃഗശാലയിലെ ഒരു പഴയ വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ഇന്ത്യൻ ഫോറസ്റ്റ്​ സർവിസ്​ ഓഫിസറായ രമേശ്​ പാണ്ഡെയാണ്​ വിഡിയോ ട്വീറ്റ്​ ചെയ്​തത്​. ദിവസം മ​ുഴ​ുവൻ കളിച്ചുനടന്ന കുട്ടിയാന വെയിലത്ത്​ കിടന്നുറങ്ങി. അമ്മയാന കാലുകൊണ്ടും തുമ്പിക്കൈകൊണ്ടും തട്ടിവിളിച്ചിട്ടും എഴുന്നേൽക്കാൻ തയാറാകാതെ വന്നതോടെ അമ്മയാന പ്രയോഗിച്ച തന്ത്രമാണ്​ ചിരി പടർത്തുന്നത്​.

വിളിച്ചിട്ടും എണീക്കാതെ വന്നതോടെ മൃഗശാല അധികൃതരെ വിളിച്ചുകൊണ്ട്​ വരികയായിരുന്നു അമ്മയാന. അവർ കുട്ടിയാനയ​ുടെ അ​ടുത്തേക്ക്​ ചെല്ലു​േമ്പാൾ അമ്മയാന മാറിനിൽക്കുന്നതും വിഡിയോയിൽ കാണാം. മൃഗശാല അധികൃതരെത്തി വിളിക്കു​േമ്പാൾ അൽപം മടിക്കുന്ന കുട്ടിയാ​ന പിന്നീട്​ ചാടിയെഴുന്നേറ്റ്​ അമ്മയുടെ അടുത്തേക്ക്​ പോകുന്നതാണ്​ വിഡിയോ.

ആന ഒരു സമൂഹ ജീവിയും ഒപ്പം ബുദ്ധിയുള്ള ജീവിയുമാണെന്ന അടിക്കുറിപ്പോടെയാണ്​ രമേശ്​ പാണ്ഡെ വിഡിയോ ട്വീറ്റ്​ ചെയ്​തത്​. ലക്ഷക്കണക്കിന്​ പേർ​ ഇതിനോടകം വിഡിയോ കണ്ടു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantViral VideoElephant calf
News Summary - Elephant calf refuses to wake up from slumber, what his mother did next Viral Video
Next Story