ഹെൽമെറ്റ് തിന്നുന്ന ആന; വൈറലായ വീഡിയോക്ക് പിന്നിലെ രഹസ്യം ഇതാണ്
text_fieldsകഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ ആനയുടെ വീഡിയോ വൈറലായത്. ഗുവാഹത്തിയിലെ നാരംഗിയില്‍ പ്രവര്‍ത്തിക്കുന്ന സല്‍ഗാവ് ആര്‍മി ക്യാമ്പിലായിരുന്നു സംഭവം. റോഡരികില്‍ പാർക് ചെയ്ത ബൈക്കിെൻറ അടുത്തെത്തിയതായിരുന്നു ആ ആന. കുറച്ച് സമയം നിന്ന ശേഷം ബൈക്കിൽവച്ചിരുന്ന ഹെൽമെറ്റ് തുമ്പിക്കൈ കൊണ്ട് ആന എടുക്കുകയും വായിലാക്കുകയും ചെയ്തു. ഹെൽമെറ്റ് തിന്നുന്ന ആന എന്ന പേരിൽ ഇൗ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇനിയാണ് യഥാർഥ പ്രശ്നം ആരംഭിച്ചത്. ആന ഹെൽമെറ്റ് തിന്നുമോ എന്നും ഹെൽമെറ്റ് തിറ്റ ആനയുടെ അവസ്ഥ എന്താകുമെന്നും കാഴ്ച്ചക്കാർക്ക് ആശങ്കയായി. തുടർന്ന് ഇൗ സ്ഥലം അന്വേഷിച്ച് കണ്ടെത്തിയ മാധ്യമപ്രവർത്തകരാണ് വീഡിയോയിൽ കാണുന്ന സംഭവത്തിന് ശേഷമുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഹെൽമെറ്റ് വായിലാക്കി കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ ആന അത് തുപ്പിക്കളഞ്ഞതായി ഗുവാഹത്തി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഹെൽമെറ്റ് കഴിക്കാത്തതിനാൽ ആന സുരക്ഷിതനാണെന്നും വനം ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 'ഹെൽമെറ്റ് എടുത്ത ശേഷം ആന കുറച്ചു നേരം വായിൽ വച്ചു. കുറച്ചുകൂടി മുന്നോട്ട് പോയശേഷം അത് തുപ്പിക്കളഞ്ഞു'-ഗുവാഹത്തി വന്യജീവി വിഭാഗത്തിലെ ഡി.എഫ്.ഒ ജയന്ത ദേക പറഞ്ഞു. ആന കാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് ഹെൽമെറ്റ് ചവിട്ടിനശിപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.