Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകാണാം ഒരു 'ആനക്കള്ളനെ'...

കാണാം ഒരു 'ആനക്കള്ളനെ' -സഞ്ചാരിയുടെ തൊപ്പി ആന 'അടിച്ചുമാറ്റുന്ന' വിഡിയോ വൈറൽ

text_fields
bookmark_border
കാണാം ഒരു ആനക്കള്ളനെ -സഞ്ചാരിയുടെ തൊപ്പി ആന അടിച്ചുമാറ്റുന്ന വിഡിയോ വൈറൽ
cancel

ധാരാളം കള്ളത്തരങ്ങൾ കാണിക്കുന്ന ആൾക്കാരെ വിശേഷിപ്പിക്കുന്ന പേരാണ്​ 'ആനക്കള്ളൻ'. ശരിക്കുമുള്ളൊരു 'ആനക്കള്ളന്‍റെ' വിഡിയോ ഇപ്പോൾ വൈറലാകുകയാണ്​ ​സമൂഹ മാധ്യമങ്ങളിൽ. ഒരു ആന വനിത വിനോദ സഞ്ചാരിയെ 'പ്രാങ്ക്​' ആക്കുന്ന വിഡിയോ ആണിത്​. തന്‍റെ മുന്നിൽ ഫോ​ട്ടോക്ക്​ പോസ്​ ചെയ്യുന്ന സ്​ത്രീയുടെ തൊപ്പി 'അടിച്ചുമാറ്റുകയാണ്​' ആന ചെയ്യുന്നത്​. കുറച്ചുസമയത്തിനുശേഷം അത്​ തിരിച്ചുനൽകുന്നുമുണ്ട്​.

അമേരിക്കൻ ബാസ്​ക്കറ്റ്​ബാൾ താരം റെക്​സ്​ ചാപ്​മാൻആണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. ഒരു ആന ഒരു വനിതയോട്​ തമാശ കാണിക്കുന്നു. അവർ വളരെ സമർഥരാണ്​' എന്ന കാപ്​ഷനോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. 4.85 ലക്ഷത്തിലേറെ പേരാണ്​ വിഡിയോ കണ്ടിരിക്കുന്നത്​. ആന തൊപ്പി എടുത്ത്​ വായ്​ക്കുള്ളിൽ വെക്കുന്നതാണ്​ വിഡിയോയിലുള്ളത്​. 'ദയവ്​ ചെയ്​ത്​ എന്‍റെ തൊപ്പി തിരികെ തരൂ'യെന്ന് അവർ തമാശക്ക്​ അപേക്ഷിക്കുന്നതും കാണാം. തുടർന്ന്​ അൽപസമയത്തിനുള്ളിൽ ആന വായിൽ നിന്ന്​​ തൊപ്പിയെടുത്ത്​ തിരികെ നൽകുന്നുമുണ്ട്​.

സമൂഹമാധ്യമങ്ങളിൽ ചില ആളുകൾ ഈ വിഡിയോ ആസ്വദിച്ചപ്പോൾ മറ്റുചിലർ വിമർശനവുമായിട്ടാണ്​ രംഗത്തെത്തിയത്​. ഇത്​ സിംബാബ്​വേയിലെ സഫാരി പാർക്കിൽ നിന്നുള്ള ദൃശ്യമാണെന്നും അവിടെ സന്ദർശകരും ആനകളും തമ്മിൽ 'അധാർമികമായ ഇടപെടലുകൾ' അനുവദിക്കുന്നുണ്ടെന്നും യസ്​ഹർ അലി എന്നയാൾ ചൂണ്ടിക്കാട്ടി. ഇങ്ങിനെ ചെയ്യുകയോ ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുയോ ചെയ്യരുതെന്ന്​ ആയിരുന്നു മറ്റൊരു കമന്‍റ്​. സന്ദർശകരും ആനകളും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്ന്​ മറ്റൊരാൾ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videoselephant videos
News Summary - Elephant steals woman's hat and returned it later
Next Story