വാഴത്തോപ്പ് തരിപ്പണമാക്കി കാട്ടാനക്കൂട്ടം; കുരുവി കൂടൊരുക്കിയ വാഴയെ മാത്രം ആരും തൊട്ടില്ല -VIDEO
text_fieldsചെന്നൈ: കൃഷിക്കാർക്ക് വ്യാപക നാശം ആനകൾ വരുത്തിവെക്കാറുണ്ടെങ്കിലും പലപ്പോഴും മറ്റ് മൃഗങ്ങളേക്കാൻ വിവേചന ബുദ്ധിയോടെ പെരുമാറാനുള്ള കഴിവ് ആനകൾക്കുണ്ട്. അത്തരത്തിലൊരു സംഭവമാണ് തമിഴ്നാട്ടിലെ സത്യമംഗലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാഴത്തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം തോട്ടമാകെ തരിപ്പണമാക്കിയാണ് തിരിച്ചുപോയത്. പിറ്റേന്ന് കൃഷിക്കാർ സ്ഥലത്തെത്തിയപ്പോൾ ഒരു വാഴ മാത്രം ആനകൾ ഒന്നു തൊടുക പോലും ചെയ്യാതെ ബാക്കിവെച്ചതായി കണ്ടു. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് കണ്ടവരെല്ലാം അത്ഭുതപ്പെട്ടത്, കുരുവി കൂടുവെച്ച വാഴയായിരുന്നു അത്.
This is the reason as to why elephants are called gentle giants. Destroyed all the banana trees , except the one having nests.
— Susanta Nanda IFS (@susantananda3) May 7, 2021
Gods amazing Nature🙏
(Shared by @Gowrishankar005) pic.twitter.com/iK2MkOuvaM
വാഴക്കുലയോട് ചേർന്നുള്ള കുരുവിക്കൂട്ടിൽ പറക്കമുറ്റാത്ത അഞ്ച് കുരുവിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. സംഭവം വാർത്തയാവുകയും ചെയ്തു.
ഐ.എഫ്.എസ് ഓഫിസർ സുശാന്ത് നന്ദ ഉൾപ്പെടെ നിരവധി പേർ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മനുഷ്യരേക്കാൾ വിവേകമുള്ളവരാണ് ആനകൾ എന്നാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.