കാർ യാത്രികരേ, ഇങ്ങനെയും പണം തട്ടും; വിഡിയോ സഹിതം മുന്നറിയിപ്പുമായി പൊലീസ് -VIDEO
text_fieldsബംഗളൂരു: വ്യാജ അപകടമുണ്ടാക്കി കാർ യാത്രികരിൽ നിന്ന് പണംതട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ്. ഇത്തരത്തിൽ പണംതട്ടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിഡിയോ സഹിതം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്.
സിദ്ധാപുരയിലാണ് കാർ യാത്രികനിൽ നിന്ന് പണംതട്ടിയ സംഭവമുണ്ടായത്. ബൈക്കിൽ കാറിന് പിന്നാലെയെത്തിയ തട്ടിപ്പുകാർ കാറിന്‍റെ പിൻവശത്ത് കൈകൊണ്ട് ഇടിക്കും. ശേഷം, കാർ യാത്രികനോട് ബൈക്കിൽ കാർ തട്ടിയെന്നും പണം വേണമെന്നും ആവശ്യപ്പെടും. ഇത്തരത്തിൽ 15,000 രൂപയാണ് ഒരു കാറുകാരനിൽ നിന്ന് ഇവർ വാങ്ങിയത്.
കൈകൊണ്ട് കാറിലിടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ വ്യക്തമാണ്. പ്രതികളെ പിടികൂടിയതായും 15,000 രൂപയും ബൈക്കും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.