വ്യാജമെന്ന് നെറ്റിസൺസ്; വൈറലായി ഉത്തരധ്രുവത്തിലെ ചന്ദ്രന്‍റെ വിഡിയോ
text_fieldsആകാശ സാന്ദര്യത്തെ ആസ്വദിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇത്തരത്തിൽ കുട്ടിക്കാലം മുതലേയുള്ള ചന്ദ്രനെയും നക്ഷത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ള നമ്മുടെ പഴയ ഭാവനകളെയെല്ലാം പൊടിതട്ടിയെടുക്കാന്‍ തയാറായിക്കോളൂ...
ഉത്തരധ്രുവത്തിൽ നിന്നുള്ള ചന്ദ്രന്റെ ടൈംലാപ്സ് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 35 സെക്കന്‍റുള്ള വിഡിയോയിൽ ചന്ദ്രന്‍ ഉദിച്ചു വരുന്നതും നിമിഷങ്ങൾക്കകം അപ്രത്യക്ഷമാകുന്നതും കാണാം.
വിഡിയോ കാണാം
വിഡിയോ ഇതിനോടകം ഏഴ് ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. സാമാന്യധാരണയെ വെല്ലുവിളിക്കുന്ന വിഡിയോ വ്യാജമാണെന്നാണ് നെറ്റിസൺസിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
വിഡിയോയിൽ ചന്ദ്രന്‍ സൂര്യനെക്കാൾ വലുതായാണ് കാണിക്കുന്നതെന്നും ഭൂമിയിലെവിടെയും അത്തരത്തിൽ ഒരു കാഴ്ച കാണാന്‍ കഴിയില്ലെന്നും അവർ പറയുന്നു. എന്നാൽ, വിഡിയോ വ്യാജമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.