മെട്രോ സ്റ്റേഷന് മുകളിൽ കയറി ആത്മഹത്യക്കൊരുങ്ങി യുവതി; രക്ഷകരായി പൊലീസ് -വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ഫരീദാബാദിൽ മെട്രോ സ്റ്റേഷന് മുകളിൽ കയറി ആത്മഹത്യക്കൊരുങ്ങിയ യുവതിയെ രക്ഷപ്പെടുത്തിയ പൊലീസിന് അഭിനന്ദന പ്രവാഹം. ജൂലൈ 24ന് ഫരീദാബാദ് സെക്ടർ 28ലെ മെട്രോ സ്റ്റേഷനിലാണ് സംഭവം.
മെട്രോ സ്റ്റേഷന് മുകളിൽ കയറി ആത്മഹത്യക്ക് ഒരുങ്ങുകയായിരുന്നു യുവതി. സംഭവമറിഞ്ഞ് ഉടൻ പൊലീസ് സ്ഥലത്തെത്തി. എസ്.ഐ ധാൻ പ്രകാശ്, കോൺസ്റ്റബ്ൾ സർഫാരസ് എന്നിവർക്കായിരുന്നു പരിസരത്ത് സുരക്ഷ ചുമതല. ധാൻ പ്രകാശും സി.ഐ.എസ്.എഫും മെട്രോ അധികൃതരും യുവതിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും തീരുമാനത്തിൽനിന്ന് പിന്മാറാൻ യുവതി തയാറായില്ല.
തുടർന്ന് കോൺസ്റ്റബ്ൾ സർഫാരസ് ബാൽക്കണിയിലേക്ക് കയറുകയും യുവതിയെ താേഴക്ക് ചാടുന്നതിൽനിന്ന് തടയുകയുമായിരുന്നു. മറ്റൊരാളും ബാൽക്കണിയിലേക്ക് ഇറങ്ങുകയും യുവതിയെ രക്ഷപ്പെടുത്തി മുകളിലേക്ക് കയറ്റുകയും ചെയ്തു. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ഫരീദാബാദ് പൊലീസ് ട്വിറ്ററിൽ പങ്കുവെച്ചു.
സംഭവത്തിന് ശേഷം യുവതിയുമായി പൊലീസ് സംസാരിച്ചു. ഡൽഹി സ്വദേശിയായ യുവതി സായ് എക്സ്പോർട്ട് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജോലി പോയതോടെ മാനസിക വിഷമത്തിലായിരുന്നു യുവതി. ഇതോടെയാണ് ആത്മഹത്യക്കൊരുങ്ങിയത്.
യുവതിയെ പൊലീസ് കൗൺസലിങ്ങിന് വിധേയമാക്കി. തുടർന്ന് ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിെൻറ വിഡിയോ വൈറലായതോടെ ഫരീദാബാദ് പൊലീസിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.