പഞ്ചാബിൽ നിന്ന് ദില്ലിയിലേക്ക് ട്രാക്ടർ റിവേഴ്‌സ് ഗിയറിൽ ഓടിച്ചെത്തി കർഷകൻ; ലക്ഷ്യം റിപബ്ലിക് ദിന റാലി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബർ മുതൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധം തുടരുകയാണ്. അവ റദ്ദാക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. കർഷകരുടെ മുന്നേറ്റം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്, റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്തിന് ചുറ്റും ഒരു ട്രാക്ടർ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
റിപബ്ലിക് ദിന റാലിക്ക് മുന്നോടിയായി ഒരു കർഷകൻ പഞ്ചാബിൽ നിന്ന് ദില്ലിയിലേക്ക് 'റിവേഴ്‌സ് ഗിയറിൽ' ട്രാക്ടർ ഓടിക്കുന്ന വീഡിയോ വൈറലായി. റോഡിെൻറ തെറ്റായ ഭാഗത്തുകൂടിയാണ് ട്രാക്ടർ പിറകോേട്ടക്ക് ഒാടിക്കുന്നത്. 'ട്രാക്ടർ ടു ട്വിറ്റർ' എന്ന ട്വിറ്റർ പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കർഷകരുടെ ലക്ഷ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അക്കൗണ്ടാണിത്.
A farmer drove his tractor from Punjab to Delhi in reverse gear.
— Tractor2ਟਵਿੱਟਰ (@Tractor2twitr) January 24, 2021
He said @narendramodi should also reverse (repeal) the anti-farmer laws.#BharatKaregaDelhiKooch pic.twitter.com/a0ESH9Zt9y
പഞ്ചാബി ഭാഷയിലുള്ള പതാകകളും മുദ്രാവാക്യങ്ങളും നിറച്ചുകൊണ്ടാണ് ട്രാക്ടർ ഡൽഹിയിലേക്ക് പോകുന്നത്. അതിലൊന്നിൽ ദില്ലി ചലോ എന്നും എഴുതിയിട്ടുണ്ട്. എന്തായാലും ട്രാക്ടർ റിവേഴ്‌സ് ഗിയറിൽ ഒാടിക്കുന്നതിലൂടെ പ്രധാനമന്ത്രി കാർഷിക നിയമങ്ങൾക്കും റിവേഴ്‌സ് ഗിയറിടും / റദ്ദാക്കും എന്നാണ് കർഷകൻ പ്രതീക്ഷിക്കുന്നത്. വിഡിയോ ട്വിറ്ററിൽ ഇപ്പോൾ വൈറലാണ്. എന്നാൽ, കർഷകനെ പിന്തുണച്ചുള്ള കമൻറുകൾക്കൊപ്പം എതിർത്തുകൊണ്ടുള്ള കമൻറുകളും ഏറെയുണ്ട്. ചിലർ എത്രയും പെട്ടന്ന് കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ ക്ഷണിച്ചപ്പോൾ, മറ്റു ചിലർ ട്രാക്ടർ റോഡിെൻറ തെറ്റായ ഭാഗത്തുകൂടി ഒാടിക്കുന്നത് അപകടത്തിന് വഴിവെക്കില്ലേ എന്നും ചോദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.