'കുമ്മനത്തിൻെറ ഇല്ലായ്മകളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക'
text_fieldsനേമത്തെ ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഇല്ലായ്മകളുടെ നീണ്ട നിര ആഘോഷിക്കുന്നതിനെതിരെ സഹദേവൻ കെ. എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. സ്വന്തമായി വീടോ വാഹനമോ ഇല്ലെന്നും, ബാങ്കിലോ കമ്പനികളിലോ നിക്ഷേപമില്ലെന്നും തുടങ്ങി ഇല്ലായ്മകളുടെ നിരയാണ് കുമ്മനം രാജശേഖരേൻറതെന്നാണ് സത്യവാങ്മൂലം നൽകിയതിനു പിന്നാലെ വന്ന റിപ്പോർട്ടുകൾ.
വേറെയും ചില 'ഇല്ലായ്മ'കളുണ്ടെന്നും അത് കുമ്മനത്തിൻെറ ഇല്ലായ്മകളല്ല, സംഘപരിവാർ ജനുസ്സിൽപ്പെട്ട സകലരുടെയുമാണെന്ന് ''ഇല്ലായ്മ'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക' എന്ന പേരിലെഴുതിയ കുറിപ്പിൽ പറയുന്നു.
ഭരണഘടനയോട് കൂറില്ലായ്മ, ജനാധിപത്യത്തിൽ വിശ്വാസമില്ലായ്മ, മാനവികതയോട് ആദരവില്ലായ്മ, ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ, മതനിരപേക്ഷതയെ അംഗീകരിക്കായ്ക, ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കായ്ക, വൈവിധ്യങ്ങളെ ഉൾക്കൊള്ളായ്ക... ഈ ഇല്ലായ്കകളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത് -സഹദേവൻ എഴുതുന്നു.
സഹദേവൻ കെ.യുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
'ഇല്ലായ്മ ' കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക
.....
'' ഇല്ലായ്മ'' കളുടെ ആഘോഷമാണല്ലോ എങ്ങും. ആർ എസ് എസ് നേതാവ് കുമ്മനത്തിൻ്റെ നാമനിർദ്ദേശ പത്രികയിൽ '' ഇല്ലായ്യ'കളുടെ സമൃദ്ധിയെക്കുറിച്ചാണ് മാധ്യമ ഘോഷം.
വീടില്ല, പണമില്ല, കാറില്ല, കടമില്ല, അങ്ങിനെ പോകുന്നു ഇല്ലായ്മ പട്ടിക...
വേറെയും ചില 'ഇല്ലായ്മ'കളുണ്ട്. അത് കുമ്മനത്തിൻ്റെ മാത്രം ഇല്ലായ്മകളല്ല. സംഘപരിവാർ ജനുസ്സിൽപ്പെട്ട സകലരുടെയുമാണ്.
അവ ഇവയാണ്;
ഭരണഘടനയോട് കൂറില്ലായ്മ,
ജനാധിപത്യത്തിൽ വിശ്വാസമില്ലായ്മ,
മാനവികതയോട് ആദരവില്ലായ്മ,
ഇതര മതങ്ങളോട് സഹിഷ്ണുതയില്ലായ്മ,
മതനിരപേക്ഷതയെ അംഗീകരിക്കായ്ക ,
ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കായ്ക,
വൈവിധ്യങ്ങളെ ഉൾക്കൊള്ളായ്ക...
ഈ ഇല്ലായ്കകളാണ് രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നത്. സംഘപരിവാറിനെ തൂത്തെറിയേണ്ടതും ഇതുകൊണ്ടുതന്നെ....
വേറൊരു 'ഇല്ലായ്മ'ക്കാരനെക്കുറിച്ച് പറയാം.
പേര്, പ്രതാപ് ചന്ദ്ര സാരംഗി
ഒഡീഷയിലെ നീലാൻഗിരി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ്. കേന്ദ്ര മന്ത്രിയാണ്. കുടിലിൽ ആയിരുന്നു താമസം. സൈക്കിൾ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. കീറിയ ജുബ്ബയും മറ്റും. ഇല്ലായ്മകൾ പൂത്തു നിറഞ്ഞ മനുഷ്യൻ.
കന്ധമാലിൽ ക്രിസ്ത്യൻ സമൂഹത്തെ പച്ചയക്ക് വെട്ടിയരിഞ്ഞപ്പോഴും മാന്യ ദേഹത്തിൻ്റെ 'ഇല്ലായ്മകൾ' പൂത്തുലഞ്ഞു. കന്ധമാൽ കലാപത്തിന് നേരിട്ട് നേതൃത്യം വഹിച്ച മഹാനിൽ മനുഷ്യത്വത്തിൻ്റെയോ കാരുണ്യത്തിൻ്റെയോ കണിക പോലും ഇല്ലായിരുന്നു. ഈ 'ഇല്ലായ്മ ' യ്ക്ക് കിട്ടിയ പ്രത്യുപകാരമായിരുന്നു കേന്ദ്ര സഹമന്ത്രി പദവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.