സമുദ്രത്തിന് തീപിടിക്കുമോ?; വിഡിയോ കാണാം
text_fieldsമെക്സികോ സിറ്റി: കടലിന് തീപിടിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? അൽപ്പം പ്രയാസമാകും. എന്നാൽ മെക്സികോയിലെ യുക്കാറ്റൻ ഉപദ്വീപിെൻറ പടിഞ്ഞാറ് സമുദ്ര നിരപ്പിൽ വെള്ളിയാഴ്ച തീപടരുകയായിരുന്നു.
സമുദ്രത്തിന് കീഴിലെ പൈപ്പ് ലൈനിൽനിന്നുള്ള വാതക ചോർച്ചയാണ് തീപിടിത്തതിന് കാരണം. സമുദ്രത്തിന് ഉപരിതലത്തിൽ തീപടരുന്ന വിഡിയോ നിമിഷങ്ങൾക്കകം വൈറലാകുകയായിരുന്നു.
ലാവയോട് സമാനമായിരുന്നു സമുദ്രത്തിെൻറ ഉപരിതലം. വട്ടത്തിൽ ഉപരിതലത്തിൽ തീ ഉയരുന്നതും വിഡിയോയിൽ കാണാം. അഞ്ചുമണിക്കൂറോളം തീപടർന്നു. തീ അണക്കുന്നതിനായി കപ്പലുകളും ഹെലികോപ്റ്ററും ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് തീ അണച്ചതായി പെമെക്സ് ഒായിൽ കമ്പനി അറിയിച്ചു.
പെമെക്സിെൻറ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകളിലൊന്നായ കു മാലൂബ് സാപ് ഒായിൽ ഡെവലപ്മെൻറിലേക്ക് ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനിലായിരുന്നു തീപിടിത്തം. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. കൂടാതെ മറ്റു അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉൽപ്പാദനത്തിനെയോ പദ്ധതിയെയോ ബാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
പ്രദേശിക സമയം വെളുപ്പിന് അഞ്ചരയോടെയാണ് തീപിടിത്തം. രാവിലെ 10.30ഒാടെ തീ പൂർണമായും അണച്ചു. തീപിടിത്തത്തിെൻറ കാരണം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.