വൈറലായി വെള്ളപ്പൊക്കത്തിൽ ഒഴുകുന്ന പെരുമ്പാമ്പ്: കാണാം വിഡിയോ
text_fieldsതായ്‌ലൻഡിലും മലേഷ്യയിലുമുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. പല പ്രാവശ്യകളും പൂർണമായും നശിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് മുപ്പതോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 33,000ലധികം പേരാണ് പലായനം ചെയ്തത്. പ്രദേശവാസികൾ പങ്കിട്ട ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വെള്ളപ്പൊക്കത്തില്‍ പൊങ്ങി കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പെരുമ്പാമ്പ് ഒഴുക്കിന് എതിരെ നീന്തുകയാണ് എന്നുതോന്നും. പാമ്പിന്റെ തല വെള്ളത്തിനടിയിലാണ്. മറ്റു ശരീരഭാഗങ്ങള്‍ മാത്രമാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്ത നിലയിലാണ്.
ഇതിനോടകംതന്നെ രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോ ' ഈ ഭീമൻ പാമ്പ്, അഥവാ റെറ്റിക്യുലേറ്റഡ് പൈത്തൺ, തെക്കൻ തായ്‌ലൻഡിലെ വെള്ളപ്പൊക്കത്തിൽ ചുറ്റിക്കറങ്ങുന്നത് കണ്ടു" എന്ന അടിക്കുറിപ്പോടെ AMAZINGNATURE എന്ന ട്വിറ്റർ ഹാൻഡിൽ ആണ് പങ്കുവെച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.