Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകല്യാണത്തിന് അമ്മാവൻ...

കല്യാണത്തിന് അമ്മാവൻ നോട്ട് വാരിവിതറി; വൈറലായി വിഡിയോ

text_fields
bookmark_border
Former Sarpanch Showers Cash At Wedding Event In Gujarat
cancel

അനന്തരവന്‍റെ കല്യാണ ആഘോഷത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് ആളുകൾക്കിടയിലേക്ക് നോട്ട് വിതറുന്ന മുൻ ഗ്രാമമുഖ്യന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അഗോൾ ഗ്രാമമുഖ്യൻ കരിം യാദവാണ് മരുമകൻ റസാഖിന്‍റെ കല്യാണ ആഘോഷങ്ങൾക്ക് ഇടയിൽ നോട്ട് വാരി വിതറിയത്.

കല്യാണത്തിന്‍റെ ഘോഷയാത്രക്കിടയിലാണ്100 രൂപയുടേയും 500 രൂപയുടേയും നോട്ടുകൾ ആളുകൾക്കിടയിലേക്ക് വിതറിയത്. വീടിനു താഴെ നിൽക്കുന്ന ആളുകൾ നോട്ടെടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

വിഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി നിരവധി പേർ രംഗത്തെത്തി. ആദായ നികുതി വകുപ്പ് ഉടൻ സ്ഥലത്തെത്തുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ ഇത് ഗുജറാത്തിൽ സർവ സാധാരണമാണെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujaratcash
News Summary - Former Sarpanch Showers Cash At Wedding Event In Gujarat
Next Story