സർക്കാർ ഓഫിസിൽ കയറി രേഖകളും കടിച്ചെടുത്ത് ആട്; പിറകെയോടി ഉദ്യോഗസ്ഥൻ -വൈറൽ വിഡിയോ
text_fieldsലഖ്നോ: സർക്കാർ ഓഫിസിൽ കയറി രേഖകളും കടിച്ചെടുത്ത് പോകുന്ന ആടിന്‍റെ പിറകെയോടി സർക്കാർ ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശ് കാൺപൂരിലെ ഒരു സർക്കാർ ഓഫിസിലെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ബ്ലോക്ക് ഓഫിസിന് പുറത്ത് വിശ്രമിക്കുകയായിരുന്നു ഓഫിസിലെ ജീവനക്കാർ. ഈ സമയം ഒരു ആട് ഓഫിസിൽ കയറുകയും ഔദ്യോഗിക രേഖകൾ കടിച്ചെടുത്ത് പുറത്തേക്കോടുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കടിച്ചുതിന്നുന്നതിന് മുമ്പ് രേഖകൾ കൈക്കലാക്കാനായി ആടിനെ പിന്തുടർന്നു. 22 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോയിൽ പേപ്പറുകൾ കടിച്ചെടുത്ത് ഓടുന്ന ആടിനെയും അതിന്‍റെ പിറകെ ഓടുന്ന ഉദ്യോഗസ്ഥനെയും കാണാം.
പിറകെ ഉദ്യോഗസ്ഥൻ ചെല്ലുന്നതോടെ ആട് വേഗത കൂട്ടുന്നതും കാണാം. പേപ്പറുകളുടെ ഒരു ഭാഗം ആട് തിന്നെങ്കിലും ബാക്കി ഉദ്യോഗസ്ഥൻ പിടിച്ചുവാങ്ങി. ചിരി പടർത്തുന്ന വിഡിയോയുടെ താഴെ ഉദ്യോഗസ്ഥരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.