മുടി വെട്ടി കളർ ചെയ്യാൻ വാങ്ങിയത് 1.44 ലക്ഷം; പുതിയ ഐ ഫോണിന് ഈ വില ഇല്ലെല്ലോയെന്ന് നെറ്റിസൺസ്
text_fieldsകാലിഫോർണിയ: മുടി വെട്ടാനും കളർ ചെയ്യാനും നമ്മൾ പരമാവധി എത്ര രൂപ ചിലവാക്കും. ചിലപ്പോൾ സലൂണിന് അനുസരിച്ചും ഹെയർസ്റ്റൈലിസ്റ്റിെൻറ നിരക്കനുസരിച്ചും സംഖ്യ മാറ്റം വരാം. എന്നാൽ അമേരിക്കയിലെ ഒരു ഹെയർസ്റ്റൈലിസ്റ്റ് ഒരു ഉപയോക്താവിൽ നിന്ന് വാങ്ങുന്ന നിരക്ക് കേട്ടാൽ ഏവരും ഞെട്ടും.
കാലിഫോർണിയ സ്വദേശിനിയായ ജാസ്മിൻ പോളികാർപ്പോ മണിക്കൂറിന് 150 ഡോളറാണ് (11,100 രൂപ ഈടാക്കുന്നത് ). അമേരിക്കയിലല്ലേ അത് അത്ര കൂടുതലല്ലെല്ലോ എന്ന് ചിന്തിക്കാൻ വരട്ടേ. ജാസ്മിെൻറ അടുത്ത് എത്തുന്ന ആളുകൾ പരമാവധി 13 മണിക്കൂർ ചെലവഴിക്കേണ്ടി വരും. അപ്പോൾ ചെലവ് വരുന്നത് 1950 യു.എസ് ഡോളർ. ഏകദേശം 1.44 ലക്ഷം ഇന്ത്യൻ രൂപ.
അടുത്തിടെയാണ് ജാസ്മിൻ തെൻറ കസ്റ്റമറുടെ രൂപമാറ്റത്തിെൻറ വിഡിയോ പങ്കുവെച്ചത്. നീളമേറിയ തവിട്ട് നിറത്തിലുണ്ടായിരുന്ന മുടി യുവതി തോളറ്റം വെച്ച് മുറിക്കുകയായിരുന്നു. മുടി ചാര നിറത്തിേലക്ക് മാറ്റി നല്ല സ്റ്റൈലാക്കിയിട്ടുണ്ട്. ഏതായാലും വിഡിയോ വൈറലായി മാറി. പിന്നാലെ ഇവരുടെ കഴുത്തറുപ്പൻ നിരക്കിനെതിരെ നിരവധിയാളുകൾ രൂക്ഷ പ്രതികരണവുമായെത്തി.
ആപ്പിൾ ഐ ഫോണിെൻറ പുതിയ മോഡലിന് ഇതിലും വില കുറച്ച് കൊടുത്താൽ മതിയല്ലോ എന്നായിരുന്നു ഒരാൾ കമൻറ് ചെയ്തത്. ഇതിലും നന്നായി ഞാൻ 300 ഡോളറിന് ചെയ്തുവെന്ന് ഒരാൾ എഴുതി.
ജാസ്മിനെ പിന്തുണച്ചും ചിലയാളുകൾ രംഗത്തെത്തി. അവരുടെ ഉപയോക്താക്കൾക്കില്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഇത് വായിച്ച് വിമർശിക്കുവർക്കെന്നാണ് ചിലർ ചോദിക്കുന്നത്. മുടിയുടെ സ്വഭാവ സവിശേഷതകൾ, നീളം, ഉപഭോക്താവ് ആഗ്രഹിക്കുന്ന നിറത്തിലെ മാറ്റം എന്നിവയെ ആശ്രയിച്ചാണ് സമയം എടുക്കുകയെന്ന് ജാസ്മിൻ വ്യക്തമാക്കി. തെൻറ ഉപയോക്താക്കൾക്ക് ഇതിന് എത്രമാത്രം പ്രയത്നം ആവശ്യമാണെന്ന് അറിയാമെന്നും അതിനാൽ തന്നെ അവർക്കാർക്കും ഒരു പരാതിയുമില്ലെന്നും ജാസ്മിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.