'വൈഫ്' എന്ന വാക്ക് 'വൈൽഡ്ലൈഫി'ൽനിന്ന്; ഹർഷ് ഗോയങ്കയുടെ ട്വീറ്റിനെതിരെ പ്രതിഷേധം
text_fieldsഗുവാഹത്തി: ആർ.പി.ജി എൻറർപ്രൈസസ് ചെയർമാനും വ്യവസായിയുമായ ഹർഷ് ഗോയങ്കയുടെ 'ലിംഗ വിവേചന' ട്വീറ്റിനെതിരെ പ്രതിഷേധം. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലായിരുന്നു ഗോയങ്കയുടെ ട്വീറ്റ്.
'വൈഫ്' എന്ന പദം എവിടെനിന്നു വന്നുവെന്ന് ഞാൻ സ്വാമി ഹർഷാനന്ദിനോട് ചോദിച്ചു. വൈൽഡ് ലൈഫ് (WildLife) എന്ന വാക്കിെൻറ ആദ്യ രണ്ടക്ഷരങ്ങളും അവസാന രണ്ടക്ഷരങ്ങളും ചേർന്നാണെന്ന് അദ്ദേഹം മറുപടി നൽകി' -എന്നായിരുന്നു ഗോയങ്കയുടെ ട്വീറ്റ്.
ഗോയങ്കയുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയായിരുന്നു. നിരാശാജനകമെന്നും വെറുപ്പുളവാക്കുന്നതുമെന്നാണ് ഉയരുന്ന പ്രതികരണം.
വിലകുറഞ്ഞ വാട്സ്ആപ് തമാശകൾ താങ്കളെപ്പോലുള്ളവർ പങ്കുവെക്കരുതെന്ന് ചിലർ ഉപദേശിച്ചു.
നേരത്തേയും ഗോയങ്കയുടെ ട്വീറ്റുകൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. നീൽ ഗ്രോവർ എന്ന ട്വിറ്റർ ഉപയോക്താവിനെ നീഗ്രോ എന്ന് വിളിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.