ഇവർക്കുമുണ്ടോ ഇടതുപക്ഷവും വലതുപക്ഷവും? വൈറലായി സ്വാതന്ത്ര്യത്തിലേക്ക് കുതിച്ചുപായുന്ന മാന്‍കൂട്ടം
text_fieldsകാട്ടിലേക്ക് തിരികെയെത്തിയ സന്തോഷത്തിൽ കുതിച്ചുപായുന്ന മാന്‍കൂട്ടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാനുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് കാട്ടിൽ തുറന്നുവിട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഐ.എഫ്.എസ് 'സ്വാതന്ത്രത്തിന്‍റെ നേർകാഴ്ചകൾ' എന്ന അടിക്കുറിപ്പൽ ട്വിറ്ററിൽ പങ്കുവെച്ച ഈ വിഡിയോ ഇതിനകം 35000ത്തോളം പേർ കണ്ടു. ആയിരക്കണക്കിന് കമന്‍റുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ചില മാനുകൾ ഇടത് വശത്തേക്കും ചിലത് വലത് വശത്തേക്കും പോയതിനെ പലരും കൗതുകത്തോടെ ചൂണ്ടിക്കാട്ടി. ഇവർക്കുമുണ്ടോ ഇടതുപക്ഷവും വലതുപക്ഷവും എന്നാണ് ചിലരുടെ ചോദ്യം. ലോറിയിൽ എത്തിച്ച മാനുകളെയാണ് വനത്തിനുള്ളിൽ തുറന്നുവിട്ടത്.
പുലർച്ചെ അഞ്ചുമണിക്ക് ചിത്രീകരിച്ച വീഡിയോയിൽ കാടിന് നടുവിൽ നിൽക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ലോറിയുമായി ബന്ധിപ്പിച്ച റാമ്പിലൂടെ മാന്‍കൂട്ടങ്ങൾ വരിവരിയായി കുതിച്ചുപായുന്ന ദൃശ്യം കാണാം. സ്വതന്ത്രത്തിലേക്ക് ഓടിയടുക്കുന്ന മാന്‍കൂട്ടത്തിന്‍റെ ഒന്നര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ശുഭപ്രതീക്ഷകൾ പങ്കുവെക്കുന്നതാണെന്ന് നിരവധി പേർ കമന്‍റ് ചെയ്തു.
പ്രകൃതിയുടെ ജീവന്‍ സ്ഫുരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതിന് കസ്വാനോട് നന്ദിപറഞ്ഞും കമന്‍റുകളുണ്ട്. വന്യമൃഗങ്ങളുടെ സ്വതന്ത്ര ജീവിതത്തിന് പരിഗണന നൽകേണ്ടതിന്‍റെ ആവശ്യകതയും ട്വീറ്റിൽ ചർച്ചയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.