'മനികെ മാഗെ ഹിതെ'; വൈറൽ ഗാനത്തിന് ചുവടുവെച്ച് ഹിമാലയൻ ബുദ്ധഭിക്ഷുക്കൾ
text_fieldsസമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു ശ്രീലങ്കൻ ഗായിക യോഹാനി ദിലോക ഡി സിൽവയുടെ 'മനികെ മാഗെ ഹിതെ' എന്ന ഗാനം. ഇൻസ്റ്റഗ്രാം റീലുകളും ഫേസ്ബുക് സ്റ്റാറ്റസുകളുമൊക്കെയായി യുവത ഈ ഗാനത്തിന് ചുവടുവെക്കുകയാണ്. ഇപ്പോഴിതാ, പാട്ടിന് ചുവടുവെക്കുന്ന ഹിമാലയൻ ബുദ്ധഭിക്ഷുക്കളുടെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
പാട്ടിന് ചുവടുവെക്കുന്ന രണ്ട് ബുദ്ധഭിക്ഷുക്കളെയാണ് വിഡിയോയിൽ കാണാനാവുക. സന്യാസി വസ്ത്രമണിഞ്ഞുള്ള വിഡിയോ, സംഗീതത്തിന് അതിരുകളില്ലെന്നത് അടിവരയിടുകയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
മനികെ മാഗെ ഹിതെ എന്ന ഗാനം 2020ലാണ് പുറത്തിറങ്ങിയത്. ചാമത്ത് സംഗീതിന്‍റെ നിര്‍മാണത്തിലാണ് ഗാനം ഒരുങ്ങിയത്. പാടിയത് സതീശനും ദുലാനും എആര്‍എക്സും ചേര്‍ന്നായിരുന്നു. ദുലാനാണ് ഗാനത്തിന്‍റെ വരികളും എഴുതിയിരിക്കുന്നത്. എന്നാല്‍ യോഹാനിയും സതീശനും ചേർന്ന് ആലപിച്ചിരിക്കുന്ന പുതിയ പതിപ്പ് ഇക്കഴിഞ്ഞ മേയിൽ ഇറങ്ങിയതോടെയാണ് പാട്ട് വൈറലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.