ഹൈദരാബാദിൽ ഗണേശ ലഡ്ഡു ലേലത്തിൽ പോയി; 61 ലക്ഷത്തിന്
text_fieldsഹൈദരാബാദ്: പൂജക്ക് പ്രസാദമായി ലഭിച്ച സാധനങ്ങൾ ലേലത്തിൽ വെച്ചാൽ വലിയ ആവേശത്തോടെയാണ് ആളുകൾ സ്വീകരിക്കാറുള്ളത്. ഹൈദരാബാദിൽ പ്രസാദമായി ലഭിച്ച ലഡ്ഡു ലേലത്തിനു വെച്ചപ്പോൾ 61 ലക്ഷത്തോളം രൂപയാണ് കിട്ടിയത്.
12കിലോയോളം വരുന്ന ലഡ്ഡുവാണ് റിച്ച്മോണ്ട് വില്ല സൺ സിറ്റിയിൽ ലേലത്തിന് വെച്ചത്. 60.8 ലക്ഷമാണ് ലഡ്ഡുവിന് ലഭിച്ചത്. ഇവിടെ താമസിക്കുന്ന 100 പേരാണ് ഈ തുക നൽകുക. മറകാത ശ്രീ ലക്ഷ്മി ഗണപതി ഉൽസവ പന്തലിലെ ലഡ്ഡുവിന് ലേലത്തിൽ 46 ലക്ഷമാണ് ലഭിച്ചത്. ബാലാപൂർ ഗണേശ ലഡ്ഡു 24.60 ലക്ഷം രൂപക്ക് വിറ്റു പോയി. 1994ൽ ബാലാപൂർ പന്തലിലാണ് ഗണേശ ലഡ്ഡു ലേലം ആരംഭിച്ചത്.
അന്ന് അവിടത്തെ കർഷകനായ കോലൻ മോഹൻ റെഡ്ഡിയാണ് 450 രൂപക്ക് ലഡ്ഡു വാങ്ങിയത്. ഹൈദരാബാദിലെ ബാലാപൂർ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കുന്നതാണ് ലഡ്ഡു ലേലം. ഗണേശ ലഡ്ഡു ഭാഗ്യവും സമ്പത്തും ആരോഗ്യവും കൊണ്ടുവരുമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ വിശ്വാസം. ലേലത്തിൽ നിന്ന് ലഭിച്ച തുക ക്ഷേത്രങ്ങളുടെ വികസനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുക.
ഗണേശ ലഡ്ഡുവിന് 25,000 രൂപ നൽകി അഞ്ച് വർഷം മുമ്പാണ് ഇവിടുത്തെ ആളുകൾ ലേലം ചെയ്യുന്നത് . ഏറ്റവുമധികം തുക ലേലത്തിൽ വാങ്ങുന്നയാൾക്ക് ലഡ്ഡു നൽകുന്നതിനുപകരം, പണം എല്ലാ താമസക്കാരിൽ നിന്നും സംഭാവനയായി സ്വീകരിക്കാൻ പൂജ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.