Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
insta video goes viral Bike stunt costs two women Rs 28,000 fine
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഇൻസ്റ്റയിൽ വൈറലാകാൻ...

ഇൻസ്റ്റയിൽ വൈറലാകാൻ ബൈക്കിൽ​ യുവതികളുടെ അഭ്യാസം പ്രകടനം; 28,000 രൂപ പിഴയിട്ട്​ പൊലീസ്​

text_fields
bookmark_border

ഗാസിയാബാദ്​: ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവതികൾക്ക്​ പിഴയിട്ട്​ ​െപാലീസ്​. യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക്​ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പിഴയിട്ടത്​.

ബൈക്ക്​ ഓടിക്കുന്ന യുവതിയുടെ തോളിൽ മറ്റൊരു യുവതി ഇരുന്ന്​ അഭ്യാസപ്രകടനം നടത്തുന്നതാണ്​ വിഡിയോയുടെ ഉള്ളടക്കം. വൻതോതിൽ വിഡിയോ പ്രചരിച്ചതോടെ പൊലീസ്​ 28,000 രൂപ പിഴയിടുകയായിരുന്നു.

ഗുസ്​തിക്കാരിയായ സ്​നേഹ രഘുവൻശിയാണ്​ ബൈക്ക്​ ഓടിക്കുന്നത്​. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്​തയായ ശിവാങ്കി ദബാസ്​ ഇവരുടെ തോളിൽ കയറിയിരുന്ന്​ അഭ്യാസ പ്രകടനം നടത്തുകയും ചെയ്യുകയായിരുന്നു. ഇരുവർക്കും എതിരെ പൊലീസ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സ്​നേഹ രഘുവൻഷിയുടെ മാതാവ്​ മഞ്​ജു ദേവിക്ക്​ 11,000 രൂപയുടെയും ബൈക്കിന്‍റെ ഉടമസ്​ഥാനായ സഞ്​ജയ്​ കുമാറിന്​ 17,000 രൂപയുടെയും ചലാൻ അയക്കുകയായിരുന്നു. സ്​നേഹക്കും ശിവാങ്കിക്കും ലേണേഴ്​സ്​ ലൈസൻസ്​ മാത്രമാണുള്ളതെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​ത​ു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoBike stuntInstagram
News Summary - insta video goes viral Bike stunt costs two women Rs 28,000 fine
Next Story