വിശ്വസിക്കാന്‍ പ്രയാസം തോന്നാം; സാന്‍ ഫ്രാൻസിസ്കോയിൽ ഡ്രൈവറില്ലാത്ത കാർ തടഞ്ഞു നിർത്തി പൊലീസ്, വിഡിയോ
text_fieldsസാന്‍ ഫ്രാൻസിസ്കോ: രാത്രിയിൽ ഹെഡ്‌ലൈറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാർകണ്ട പൊലീസ് ഉദ്യോഗസ്ഥർ വണ്ടി തടയുന്നു. തുടർന്ന് കാർ പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥർ ഉള്ളിൽ ആരുമില്ലെന്ന് കണ്ടെത്തുകയും ഇതൊരു സെൽഫ് ഡ്രൈവിങ് കാറാണെന്ന് തിരിച്ചറിയുകയും ചെയുന്നു. ഇത് സിനിമാകഥയല്ല, സാന്‍ഫ്രാൻസിസ്കോയിൽ നടന്ന യഥാർഥ സംഭവ കഥയാണ്.
പൊലീസ് കാർ പരിശോധിക്കുന്ന വിഡിയോ ഒരു വഴിയാത്രക്കാരൻ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭംവം വൈറലാകുന്നത്. ഭാവിയിലേക്ക് സ്വാഗതമെന്ന അടിക്കുറിപ്പോടെയാണ് സേത്ത് വെയ്ൻട്രാബ് എന്ന ഉപയോക്താവ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ 27 ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്.
വിഡിയോയിൽ പൊലീസുകാർ മിനിറ്റുകളോളം ടോർച്ചുപയോഗിച്ച് കാറിന്‍റെ അകത്ത് ആരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുന്നത് കാണാം. വിഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുകയും നിരവധി അഭിപ്രായങ്ങൾ നേടുകയും ചെയ്തു.
കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സെൽഫ് ഡ്രൈവിംഗ് കാർ കമ്പനിയായ ക്രൂയിസ് എൽ.എൽ.സിയാണ് ഈ കാറിന്‍റെ നിർമ്മാതാക്കൾ. 2013-ൽ സ്ഥാപിതമായ ക്രൂയിസ് കാറുകൾ സ്വയം ഓടിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയർ പ്രകാരം വികസിപ്പിച്ചെടുത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.