കോപ് 26 ഉച്ചകോടിക്കിടെ ഉറങ്ങി ബൈഡൻ; വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ
text_fieldsകാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോപ് 26 ഉച്ചകോടിക്കിടെ വൈറലായി യു.എസ് പ്രസിഡൻറ് ജോ ബൈഡന്‍റെ ഉറക്കം. പ്രസംഗത്തിനിടെ കസേരയിൽ ബൈഡൻ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടറാണ് ആദ്യം വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. കേൾവിക്കാരനായി കസേരയിൽ ബൈഡൻ ഇരിക്കുന്നത് വിഡിയോയിൽ കാണാം. പ്രസംഗം തുടങ്ങുന്നതോടെ ബൈഡൻ ഉറങ്ങുകയായിരുന്നു. സെക്കന്‍റുകൾക്കുള്ളിൽ സഹായി ബൈഡനെ സമീപിക്കുന്നതും ഇതോടെ ബൈഡൻ കണ്ണുതുറന്ന് പ്രസംഗം വീക്ഷിക്കുന്നതും വിഡിയോയിൽ കാണാം. പ്രസംഗം അവസാനിക്കുേമ്പാൾ കൈയടിക്കുന്നതും വിഡിയോയിലുണ്ട്.
യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ജോ ബൈഡൻ. ഇൗ മാസം അദ്ദേഹത്തിന് 79 തികയും. അതേസമയം മാനസികമായും ശാരീരികമായും യു.എസ് പ്രസിഡൻറ് സ്ഥാനത്തിന് ബൈഡൻ ഫിറ്റല്ലെന്നായിരുന്നു വിമർശകരുടെ പ്രതികരണം.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്തുണ്ടാകുന്ന വിപത്തുകൾ വിശകലനം ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ലക്ഷ്യംവെച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്നതാണ് കോപ് 26 സമ്മേളനം. 120 ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയിൽ പെങ്കടുക്കുന്നുണ്ട്. സ്കോട്ലാൻഡ് നഗരമായ ഗ്ലാസ്ഗൗവിലാണ് കോപ് 26 ഉച്ചകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.