മരച്ചില്ലയിൽ ലക്ഷണമൊത്ത രാജവെമ്പാല; അനായാസം പിടികൂടി ചാക്കിൽ VIDEO
text_fieldsഷിമോഗ: രാജവെമ്പാലകളുടെ തലസ്ഥാനം എന്നും വിളിപ്പേരുള്ള സ്ഥലമാണ് കർണാടകയിലെ ഷിമോഗ ജില്ലയിലെ അഗുംബെ. അതിന് കാരണമുണ്ട്, ലോകത്തിൽ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന പ്രദേശമാണിത്. അഗുംബെയിൽ വിഹരിക്കുന്ന രാജവെമ്പാലകളുടെ ദൃശ്യങ്ങൾ പലപ്പോഴും പ്രചരിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
Rescued & released safely🙏 pic.twitter.com/NAQvaHnc67
— Susanta Nanda (@susantananda3) July 19, 2024
ജനവാസ മേഖലയിലിറങ്ങി മരത്തിൽ കയറിപ്പറ്റി സിംഹാസനത്തിലെന്ന പോലെ ഇരിപ്പുറപ്പിച്ച വലിയ രാജവെമ്പാലയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഉഗ്ര വിഷമുള്ള പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കി ചാക്കിലാക്കുന്ന ദൃശ്യവും പ്രദേശവാസികളെ ബോധവത്കരിക്കുന്നതും അടങ്ങുന്നതാണ് സുശാന്ത നന്ദ പങ്കുവെച്ച വീഡിയോ. പാമ്പു രാജനെ രക്ഷിച്ചെന്നും സുരക്ഷിതമായി തുറന്നുവിട്ടെന്നും അദ്ദേഹം അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.