പൊരിച്ച വെള്ളം കഴിച്ചിട്ടുണ്ടോ?; റെസിപ്പി ഇവിടെകിട്ടും VIDEO
text_fieldsപൊരിച്ച വെള്ളം കഴിച്ചിട്ടുണ്ടോ? കേൾക്കുേമ്പാൾ ഇതെന്ത് കോംബോ എന്ന് അമ്പരക്കും. ച്യവനപ്രാശം ഐസ് ക്രീമും ന്യൂട്ടെല്ല ബിരിയാണിയുമെല്ലാം ഉണ്ടാക്കാമെങ്കിൽ വെള്ളം പൊരിച്ചു കഴിച്ചുകൂടേ എന്നാണ് ഉയരുന്ന ചോദ്യം. അൽപ്പം പൊടിക്കെകൾ പ്രയോഗിച്ചാൽ നല്ല 'പൊരിച്ച വെള്ളം' തയാറാക്കാമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
ലക്ഷക്കണക്കിന് പേരാണ് പൊരിച്ച വെള്ളത്തിന്‍റെ പാചകക്കുറിപ്പ് തപ്പി ഗൂഗ്ളിൽ കയറിയിറങ്ങിയത്. 2016 മുതൽ യുട്യൂബിൽ പൊരിച്ച വെള്ളത്തിന്‍റെ പാചക വിഡിയോ ലഭിക്കുമെങ്കിലും ഇപ്പോഴാണ് റെസിപ്പി ആളുകൾ ഏറ്റെടുത്തത്.
2016ൽ യുട്യൂബറും ഷെഫുമായ െജാനാഥൻ മർകസാണ് ആദ്യം പൊരിച്ച വെള്ളത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ, ആ വിഡിയോ അധികം ശ്രദ്ധിക്കെപ്പട്ടില്ല.
2020 ഡിസംബറിൽ യുട്യൂബറും കെമിക്കൽ എൻജിനീയറുമായ ജെയിംസ് ഓർഗിൽ തന്‍റെ യൂട്യൂബ് ചാനലായ ആക്ഷൻ ലാബിൽ പൊരിച്ചെടുത്ത വെള്ളത്തിന്‍റെ പുതിയൊരു വിഡിയോ പങ്കുവെക്കുകയായിരുന്നു. വീടുകളിൽ തയാറാക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് നൽകിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നതും.
കാൽസ്യം ആൽജിനേറ്റ് ഉപയോഗിച്ച് വെള്ളം ജെല്ലുപോലെയാക്കും. ശേഷം മുട്ട, ബ്രെഡ് പൊടി, അരിപ്പൊടി എന്നിവ ചേർത്തശേഷം ചൂടാക്കിയ എണ്ണയിൽ പൊരിച്ചെടുക്കും. ആദ്യം തയാറാക്കിയ വെള്ളത്തിൽ എന്തെങ്കിലും ലീക്ക് ഉണ്ടെങ്കിൽ എണ്ണയിൽ ഇടുേമ്പാൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ജെയിംസ് പറയുന്നു.
പൊരിച്ച ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന, എന്നാൽ ഡയറ്റ് ചെയ്യുന്ന ആളുകൾക്ക് ഈ 'പൊരിച്ച വെള്ളം' പാചക്കുറിപ്പ് ഉപകാരപ്പെടുമെന്നും ജെയിംസ് വിഡിയോയിൽ പറയുന്നുണ്ട്. ഒമ്പതുലക്ഷം പേരാണ് പൊരിച്ച വെള്ളത്തിന്‍റെ പാചക വിഡിയോ ഇതിനോടകം കണ്ടത്. നിരവധിപേർ രസകരമായ കമന്‍റുകളുമായും വിഡിയോക്ക് താഴെയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.