ഓൺലൈൻ ഹിയറിങ്ങിനിടെ ഭക്ഷണം കഴിച്ച് അഭിഭാഷകൻ; എനിക്കും കൊടുത്തയക്കൂ എന്ന് സോളിസിറ്റർ ജനറൽ
text_fieldsപട്ന: കോവിഡ് ലോക്ഡൗണിൽ കോടതികൾ അടച്ച് പൂട്ടി ഓൺലൈനായി ഹിയറിങ് ആരംഭിച്ചപ്പോൾ ഹിയറിങ്ങിനിടെ സംഭവിച്ച നിരവധി അബദ്ധങ്ങൾ നേരത്തെ വാർത്തയായിട്ടുണ്ട്. ഈ ഗണത്തിൽ പുതിയ വാർത്ത വന്നിരിക്കുന്നത് പട്നയിൽനിന്നാണ്. അടുത്തിടെ ബിഹാർ ഹൈകോടതിയിലാണ് സംഭവം നടന്നത്. മൊബൈൽ ആപ് സൂം വഴി നടന്ന കോടതി സെഷനിടെ ഉച്ചഭക്ഷണം കഴിക്കുന്ന അഭിഭാഷകൻെറ ദൃശ്യമാണ് പുറത്തായത്.
ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന അഭിഭാഷകൻെറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഹിയറിങ്ങിനു ശേഷം ക്യാമറ ഓഫാക്കാൻ മറന്നതാണ് ക്ഷത്രശാൽ രാജ് എന്ന അഭിഭാഷകന് അബദ്ധം പിണയാൻ കാരണമായത്.
ഇതുകാണുന്നുണ്ടായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ക്യാമറ ഓൺ ആണെന്നും ഇപ്പോഴും താങ്കൾ ഓൺലൈനിലാണെന്നും അഭിഭാഷകനെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടുവിൽ സോളിസിറ്റർ ജനറൽ അഭിഭാഷകനെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.
ഇതോടെ, അബദ്ധം മനസ്സിലാക്കിയ അഭിഭാഷകൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് വശത്തേക്ക് മാറ്റി. 'അൽപം ഭക്ഷണം ഇങ്ങോട്ടും കൊടുത്തയക്കൂ' സോളിസിറ്റർ ജനറൽ തമാശ പറയുന്നതും വീഡിയോയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.