Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lionel Messi staying in Rs 17.5 lakhs per night hotel in Paris Pics Viral
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപാരീസിൽ മെസ്സി...

പാരീസിൽ മെസ്സി താമസിക്കുന്ന ഹോട്ടലിന്​ ഒരു രാത്രിക്ക് വാടക​ 17.5 ലക്ഷം; ചിത്രങ്ങൾ കാണാം

text_fields
bookmark_border

ബാഴ്​സലോണ ​വിട്ട്​ ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയിലെത്തിയതോടെ സൂപ്പർ താരം ലയണൽ മെസ്സി താമസിക്കുന്ന പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയൽ മോസുവാണ്​​ ഇപ്പോൾ വാർത്താകേന്ദ്രം.

ഒരു രാത്രി ഈ ഹോട്ടലിൽ താമസിക്കാൻ 17.5 ലക്ഷം രൂപ വാടക നൽകണം. ഫൈവ്​ സ്​റ്റാർ ഹോട്ടൽ മുറിയുടെ ചിത്രങ്ങള​ും പുറത്തുവന്നു. സ്വിമ്മിങ്​ പൂൾ, സിനിമ ഹാൾ, ആഡംബര റസ്​റ്ററൻറ്​ എന്നിവ അടങ്ങിയതാണ്​ ഹോട്ടൽ.


പാരീസി​െൻറ ഏറ്റവും ഹൃദയഭാഗത്താണ്​ ഹോട്ടൽ സ്​ഥിതിചെയ്യുന്നത്​. പാരീസി​െൻറ മനോഹാരിതയും ആകാശ കാഴ്​ചകളും ആസ്വദിക്കാനും സാധിക്കും. പി.എസ്​.ജി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കു​േമ്പാൾ പാർപ്പിക്കുക ഈ ആഡംബര ​േഹാട്ടലിലാണ്​. നെയ്​മർ പി.എസ്​.ജിയിലെത്തിയപ്പോഴും ഈ ഹോട്ടലിൽ തന്നെയാണ്​ താമസിച്ചതെന്നാണ്​ വിവരം. മെസ്സിക്കും കുടുംബത്തിനും സ്​ഥിരതാമസ സൗകര്യം ഒരുക്കുന്നുവരെ താമസം ഈ ഹോട്ടലിലായിരിക്കും.






സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിലെ 21 വർഷത്തെ കരിയർ അവസാനിപ്പിച്ചാണ്​ മെസ്സി പി.എസ്​.ജിയിലെത്തിയത്​. രണ്ടു വർഷത്തെ കരാറാണ്​ മെസിയും പി.എസ്​.ജിയും തമ്മിലുള്ളത്​. പി.എസ്​.ജിയിലെത്തിയതോടെ മെസ്സിയുടെ പ്രതിവർഷ വരുമാനം 360 കോടിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel MessiParis Hotel
News Summary - Lionel Messi staying in Rs 17.5 lakhs per night hotel in Paris Pics Viral
Next Story