'ലിസ മാമിയും ലിസമോളും' -മൊണാലിസയുടെ ഇന്ത്യൻ പതിപ്പുകൾ വൈറൽ
text_fieldsആരെയും മയക്കുന്ന കണ്ണുകളും കുസൃതിയൊളിപ്പിച്ച ചിരിയുമായി മൊണാലിസ നമ്മെ ആകർഷിക്കാൻ തുടങ്ങിയത് 16ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഇത് ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർ പീസ് മാത്രമല്ല, ഏറ്റവും കൂടുതൽ തവണ സമാനരൂപങ്ങളുണ്ടായ സൃഷ്ടിയും കൂടിയാണ്.
ഇപ്പോഴിതാ മൊണാലിസയുടെ അത്തരത്തിലുള്ള രസകരമായ ഒരു പതിപ്പ് ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. മൊണാലിസ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെങ്കിൽ എങ്ങനെയായിരിക്കും എന്നതാണ് ഈ വേർഷൻ പറയുന്നത്. പൂജ സാങ്‌വാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വിവിധ സംസ്ഥാനങ്ങളിലെ മൊണാലിസയുടെ ചിത്രങ്ങളുടെ പരമ്പരതന്നെ പങ്കുവെച്ചത്.
ഓരോ സംസ്ഥാനത്തും മൊണാലിസയുടെ പേര് എന്തായിരിക്കുമെന്നും അവർ നിർദേശിക്കുന്നുണ്ട്. ആദ്യ ട്വീറ്റിൽ മൊണാലിസയുടെ സൗത്ത് ഡൽഹി പതിപ്പായ 'ലിസ മൗസി'യെയാണ് കാണിച്ചത്. തലയിൽ കൂളിങ് ഗ്ലാസ് വെച്ച് കൈയിൽ ഹാൻഡ് ബാഗ് തൂക്കി ഐഫോണും പിടിച്ചു നിൽക്കുന്ന അസൽ ഡൽഹിക്കാരി മൊണാലിസ.
സാരിയും മൂക്കുത്തിയുമെല്ലാമണിഞ്ഞ മഹാരാഷ്ട്രയിലെ ലിസ തായും സാരിയും വലിയ ചുവന്ന ബിന്ദിയും ധരിച്ച്, ബിഹാറിൽ നിന്നുള്ള ലിസാ ദേവിയും ഉണ്ട്. രാജസ്ഥാനിൽ നിന്ന് 'മഹാറാണി ലിസ' കൊൽക്കത്തയിൽ നിന്നുള്ള 'ഷോനാലിസ', കേരളത്തിലെ 'ലിസ മോൾ', തെലങ്കാനയിൽ നിന്ന് 'ലിസ ബൊമ്മ', ഗുജറാത്തിൽ നിന്നുള്ള 'ലിസ ബെൻ' എന്നീ ചിത്രങ്ങൾ കാണിച്ചാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.