വളർത്തുനായയെ അനുകരിച്ച് മേക്കപ്പ്: വൈറലായി കൊച്ചുകുട്ടിയുടെ മേക്ക് ഓവർ
text_fieldsമൃഗങ്ങളോടുള്ള മനുഷ്യന്റെ സ്നേഹം മനുഷ്യരാശിയുടെ തുടക്കം മുതലേ പ്രകടമാണ്. വളർത്തുമൃഗങ്ങളെ തഴുകുന്നതും അവരോടൊപ്പം സമയം ചെലവഴിക്കുന്നതും മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ഊർജം നൽകുന്ന കാര്യങ്ങളിൽ ഒന്നാണ്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം പ്രകടമാക്കുന്ന നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നമ്മൾ കാണാറുണ്ട്. എന്നാൽ, വളർത്തുനായയെ പോലെ തോന്നിക്കാൻ മേക്ക് അപ്പ് നടത്തിയാലോ?!
കൗതുകകരമായ കൊച്ചുകുട്ടിയുടെ മേക്ക് അപ്പ് വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തന്‍റെ വളർത്തുനായയെ പോലെ തോന്നാൻ മുഖത്ത് പൗഡറും കൺമഷിയുമിടുകയാണ് കൊച്ചുബാലിക. മേക്കപ്പ് ഇടുന്നതിന് എന്തിനാണെന്ന് ചോദിക്കുമ്പോൾ വലർത്തുനായയ ഫ്രാൻസിസ്കോയെ പോലെ തോന്നാനാണെന്നാണ് കുട്ടിയുടെ പ്രതികരണം. മേക്കപ്പ് ധരിച്ചെത്തിയ മകളുടെ മുഖവും നായയുടെ മുഖവും തമ്മിലുള്ള സാമ്യം കണ്ട് അമ്മക്കും ചിരിയടക്കാനാകുന്നില്ല.
ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വിഡിയോ പങ്കുവെച്ചത്. രസകരമായ ഈ വിഡിയോ ഇതിനോടകം ഒൻപത് ദശലക്ഷം പേരാണ് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.