വിശ്വസിക്കാനാകുമോ... ഈ ആഡംബര ബാഗ് നിർമിച്ചിരിക്കുന്നത് ഓറഞ്ച് തൊലികൊണ്ട് -വിഡിയോ
text_fieldsഓറഞ്ച് കഴിച്ചതിന് ശേഷം തൊലി വെറുതെ കളയല്ലേ... അതിൽനിന്ന് മനോഹരമായ ബാഗ് ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജോർദാനിയൻ ഫുഡ് ആർട്ടിസ്റ്റും മോളിക്യൂലാർ ഗ്യാസ്ട്രോണമിസ്റ്റുമായ ഒമർ സർതാവി. നമ്മൾ വെറുതെ കളയുന്ന ഓറഞ്ച് തൊലി കൊണ്ടാണ് സർതാവി ആഡംബര ബാഗ് മനോഹരമായി നിർമിച്ചിരിക്കുന്നത്.
ആഡംബരവും അതിനൊപ്പം പരിസ്ഥിതി സൗഹാർദവുമാണ് സർതാവിയുടെ ബാഗ്. ബാഗ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന വിഡിയോ സർതാവിതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വഴികളിലൂടെ പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും തുകൽ സൃഷ്ടിച്ച് പരിസ്ഥിതി സൗഹാർദ വസ്തുക്കൾ നിർമിക്കുകയാണ് ലക്ഷ്യമെന്ന് സർതാവി പറയുന്നു.
ഓറഞ്ച് വാങ്ങിയ ശേഷം അതിന്റെ തൊലി വിവിധ ഘട്ടങ്ങളിലൂടെ പ്രോസസ് ചെയ്തെടുക്കും. രണ്ടാഴ്ചത്തോളം അതിനായി സമയമെടുക്കും. പിന്നീട് ഡിജിറ്റൽ ഫാബ്രിക്കേഷനിലൂടെ ആവശ്യമായ ഡിസൈൻ കൊണ്ടുവരികയും ലേസർ ഉപയോഗിച്ച് മുറിച്ചെടുക്കുകയും ചെയ്യും -സർതാവി പറയുന്നു. ഒരു വർഷത്തോളം നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് സർതാവിയുടെ 'ഓറഞ്ച്' ബാഗ്.
ഓറഞ്ച് തൊലി മാത്രമല്ല, വഴുതനയിലും സർതാവി പരീക്ഷണങ്ങൾ നടത്തിയിരുന്നു. വഴുതനയിൽനിന്ന് നിർമിക്കുന്ന തുകൽ ഉപയോഗിച്ച് മാസ്കുകളും ടെന്‍റുകളും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ആധുനിക -ആഡംബര ഡിസൈനുകളിലുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിയും. ഫാഷൻ, ആക്സസറികൾ, ബാഗുകൾ, ഫർണിച്ചറുകളുകൾ തുടങ്ങിയവ ഇതിൽനിന്ന് ഞാൻ നിർമിക്കുന്നു -സർതാവി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.