വൈറലായി ലക്ഷം ചതുരശ്ര അടിയിൽ വയലിലെ കൂറ്റൻ ലോഗോ; പങ്കുവെച്ച് വിംബിൾഡൺ -VIDEO
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ വയലിൽ കലാകാരന്മാർ ചേർന്ന് തയാറാക്കിയ വിംബിൾഡൺ പടുകൂറ്റൻ ലോഗോ ഇന്‍റർനെറ്റിൽ വൈറലായി. ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലോഗോ തയാറാക്കുന്ന വിഡിയോ വിംബിൾഡൺ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് ഒരു കൂട്ടം കലാകാരന്മാർ ഏറ്റവും വലിയ വിംബിൾഡൺ ലോഗോ തയാറാക്കിയത്.
വിംബിൾഡൺ ടെന്നിസ് ടൂർണമെന്‍റ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സെർബിയയുടെ സൂപ്പർ താരം നൊവാക് ദ്യോകോവിച്ചും സ്പാനിഷ് കൗമാരക്കാരൻ കാർലോസ് അൽകാരസുമാണ് പുരുഷ വിഭാഗം ഫൈനലിൽ ഏറ്റുമുട്ടുക. വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രുസോവയും തുനീഷ്യയുടെ ഒൻസ് ജാബിയറും ഏറ്റുമുട്ടും.
ഇറ്റലിയുടെ ജാനിക് സിന്നറെ 6-3, 6-4, 7-6 എന്ന സ്കോറിന് മറികടന്നാണ് 36കാരനായ ദ്യോകോ 35ാം ഗ്രാൻഡ്സ്ലാം കലാശക്കളിക്ക് അർഹത നേടിയത്. ഇതാദ്യമായാണ് ഒരു പുരുഷ താരം 35 ഫൈനലുകൾ കളിക്കുന്നത്. ഈ വർഷം ഫ്രഞ്ച്, ആസ്ട്രേലിയൻ ഓപൺ നേടിയിട്ടുണ്ട്.
20കാരനായ അൽകാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ഫൈനലിൽ കടന്നത്. സ്കോർ 6-3 6-3 6-3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.