'രാജിവെക്കൂ മോദി' പോസ്റ്റുകൾ തടഞ്ഞ സുക്കർബർഗിന് പൊങ്കാല; മോദിക്കൊപ്പമുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കി മലയാളികൾ
text_fieldsരാജ്യത്ത് കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനാകാതെയും രോഗികൾക്ക് ഒാക്സിജനും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകാൻ കഴിയാതെയും മുഖം നഷ്ടമായ മോദി സർക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും ആളുകൾ പ്രതിഷേധങ്ങൾ അറിയിക്കുന്നുണ്ട്. അതിനിടെ ട്വിറ്ററിലും ഫേസ്ബുക്കിലും രാജിവെക്കൂ മോദി (#ResignModi) എന്ന ഹാഷ്‌ടാഗ് ഏറെ ദിവസങ്ങളായി ട്രെൻഡിങ്ങിൽ കയറിയിരുന്നു.
എന്നാൽ, #ResignModi എന്ന ഹാഷ്ടാഗുകളുമായി വരുന്ന പോസ്റ്റുകളെല്ലാം തന്നെ ഫേസ്ബുക്ക് തടഞ്ഞുവെച്ചു. ശ്രദ്ധയിൽ പെട്ടതോടെ അതിനെതിരെ നെറ്റിസൺസ് പ്രതിഷേധം രേഖപ്പെടുത്താൻ തുടങ്ങി. പിന്നാലെ മണിക്കൂറുകൾക്കകം ഫേസ്ബുക്ക് തീരുമാനം പിൻവലിക്കുകയും ചെയ്തു. ഹാഷ്‌ടാഗ് അബദ്ധവശാൽ തടഞ്ഞതാണെന്നും സർക്കാറിെൻറ നിർദേശപ്രകാരം അല്ലെന്നുമാണ് ഫേസ്ബുക്കിെൻറ വിശദീകരണം.
എന്നാൽ, സർക്കാർ ആവശ്യപ്രകാരമാണ് ഫേസ്ബുക്ക് പോസ്റ്റുകൾ തടഞ്ഞതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് നെറ്റിസൺസ്. മലയാളികൾ പതിവുപോലെ സുക്കർബർഗിനെ അദ്ദേഹത്തിെൻറ പേജിൽ പോയി പൊങ്കാലയിടാനും തുടങ്ങി. മോദി ഫേസ്ബുക്ക് സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങൾ 2015ൽ സുക്കർബർഗ് തെൻറ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അത് തേടിക്കണ്ടുപിടിച്ച ചില വിരുതൻമാർ അതിന് താഴെ #ResignModi വിഷയം ഉന്നയിച്ച് കമൻറുകൾ ഇടാൻ തുടങ്ങി. സുക്കർബർഗ് മോദിയുടെ അടുത്ത് ഇരിക്കുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും മാതാപിതാക്കളെ പരിചയപ്പെടുത്തുന്നതുമായ ചിത്രങ്ങളുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കിയതോടെ മറ്റുള്ള മലയാളികളും അതേറ്റെടുത്തു.
പിന്നെ കമൻറുകളുടെ പൂരമായിരുന്നു. രക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയും മോദിയെയും ഫേസ്ബുക്ക് തലവനെയും ട്രോളിയുമുള്ള രസകരമായ കമൻറുകളാൽ നിറയുകയാണ് പോസ്റ്റ്. നിലവിൽ രണ്ടര ലക്ഷത്തോളം കമൻറുകളും 9.18 ലക്ഷം ലൈക്കുകളും 34000 ഷെയറുകളുമുള്ള പോസ്റ്റ് ഇപ്പോൾ വൈറലാണ്.
Here are some of my favorite moments from Prime Minister Narendra Modi's visit today.
Posted by Mark Zuckerberg on Sunday, 27 September 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.