യാത്രക്കായി കൂടുതൽ പണം ചോദിച്ചു; നിരസിച്ചപ്പോൾ മകന്റെ മുന്നിൽ വെച്ച് ഡ്രൈവർ അടിച്ചു -ഓല കാബിലെ അനുഭവം പങ്കുവെച്ച് യാത്രക്കാരൻ
text_fieldsന്യൂഡൽഹി: ഒാല കാബിൽ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരൻ. ഡൽഹിയിൽ വെച്ചാണ് സംഭവം നടന്നത്. സിംപ്ലി ബ്ലഡ് സ്ഥാപകൻ കിരൺ വർമയാണ് ലിങ്ക്ഡ്ഇനിൽ ദുരനുഭവം പങ്കുവെച്ചത്. മകന്റെ മുന്നിൽ വെച്ച് ഓല കാബ് ഡ്രൈവർ തന്നെ അടിച്ചുവെന്നാണ് കിരൺ വർമ പറയുന്നത്. രക്തദാന ബോധവത്കരണത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാനാണ് മകനെയും കൂട്ടി പോയത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഒരാളെ കൂടി ഒപ്പം കൂട്ടണമായിരുന്നു. ഒാല കാബ് യാത്രക്കായി ബുക്ക് ചെയ്തിരുന്നുവെന്നും കിരൺ വർമ തുടർന്നു.
യാത്രക്ക് കൂടുതൽ പണം തരണമെന്ന് ഡ്രൈവർ കിരണിനോട് ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ വണ്ടിയിൽ നിന്നിറങ്ങാൻ പറഞ്ഞു. എന്നാൽ കിരൺ വഴങ്ങിയില്ല. തുടർന്ന് വീടിന് എതിർവശത്തുള്ള വഴിയിലൂടെ അയാൾ വണ്ടിയോടിച്ചു. ഇതെ കുറിച്ച് ചോദിച്ചപ്പോൾ ട്രാഫിക് ബ്ലോക്ക് ആണെന്നായിരുന്നു മറുപടി. ഒരു കിലോമീറ്റർ പോലും പിന്നിടുന്നതിന് മുമ്പ് ഡ്രൈവർ വണ്ടിനിർത്തി. ഇനി യാത്രചെയ്യണമെങ്കിൽ അധിക പണം നൽകണമെന്ന് പറഞ്ഞു.
യാത്രക്കിടെ കാരണമില്ലാതെ അയാൾ ഉച്ചത്തിൽ വഴക്കുപറഞ്ഞുകൊണ്ടിരുന്നു. ഇത്കേട്ട് ആറുവയസുകാരനായ മകൻ പേടിച്ചുകൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാമെന്ന് പറഞ്ഞു. ഇത്രയും പേടിച്ച് മകനെ ഞാൻ കണ്ടിട്ടില്ല. അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഓല ആപ്പിലെ സെക്യൂരിറ്റി ഹെൽപ് ലൈനിലേക്ക് വിളിച്ചു. അതുപോലെ പൊലീസ് ഹെൽപ് ലൈനിലേക്കും. ഒരു കാര്യവുമുണ്ടായില്ല. ഞങ്ങൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഡ്രൈവർ ബാഗ് പിടിച്ചുവെച്ചു. അയാൾ പൈസ കൊടുക്കില്ലെന്ന് പറഞ്ഞ് എന്റെ ബാഗും പിടിച്ചുനിൽക്കുന്ന അയാളുടെ ചിത്രം മൊബൈലിൽ പകർത്തി. അപ്പോഴാണ് അയാൾ എന്നെ അടിച്ചത്.
ഹെൽപ് ലൈനിലേക്ക് വിളിക്കുന്നത് കണ്ടപ്പോൾ വീണ്ടും മർദിച്ചു. ഇതുകണ്ട് അതുവഴി കടന്നുപോയ ഒരു മനുഷ്യൻ വണ്ടിനിർത്തി. എന്നെ മർദിക്കുന്നത് തടയാൻ ശ്രമിച്ചു. തുടർന്ന് ഡ്രൈവർ വിളിച്ചറിയിച്ച പ്രകാരം രണ്ടു മൂന്നുപേർ കൂടി ബൈക്കിൽ ഞങ്ങളുടെ അടുത്തെത്തി. അതിനിടെ നേരത്തേ വന്ന ഡ്രൈവർ ഞങ്ങളെ രക്ഷിച്ചു.''-എന്നാണ് കിരൺ കുറിച്ചത്.നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരിച്ചത്. ഡ്രൈവറെ ഓല കമ്പനി പിരിച്ചുവിടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.