സ്കൂട്ടി വാങ്ങാൻ യുവാവ് നൽകിയത് എട്ട് വർഷം കാത്തുവച്ച ചില്ലറത്തുട്ടുകൾ: കക്ഷി ചില്ലറക്കാരനല്ലെന്ന് സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: ചില്ലറത്തുട്ടുകളുമായി പുതിയ സ്കൂട്ടി വാങ്ങി യുവാവ്. അസം ഗുവാഹത്തിയിലെ ബോറഗാവ് സ്വദേശിയായ ഉപൻ റോയി ആണ് ചില്ലറത്തുട്ടുകൾ നൽകി പുത്തൻ സ്കൂട്ടർ സ്വന്തമാക്കിയത്. ദിവസ വേതന തൊഴിലാളിയായ ഉപന്‍റെ എട്ട് വർഷത്തെ സമ്പാദ്യം ചാക്കിൽ കെട്ടിയാണ് കൈമാറിയത്. ഒരു രൂപയുടെയും അഞ്ചും, രണ്ടും രൂപയുടേയും നാണയത്തുട്ടുകളാണ് ഉപൻ ശേഖരിച്ചുവെച്ചിരുന്നത്.
സ്കൂട്ടർ വാങ്ങണമെന്നത് ഒരുപാട് കാലത്തെ സ്വപനമായിരുന്നുവെന്ന് ഉപൻ പറഞ്ഞു. ഒന്നര ലക്ഷം രൂപയാണ് ഉപൻ ഇതുവരെ ശേഖരിച്ചത്.
അസമിൽ നിന്നുള്ള യുവാവ് ചില്ലറത്തുട്ടുകൾ കൊണ്ട് സ്കൂട്ടർ വാങ്ങിയതിന് പിന്നാലെയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാർപേട്ടയിൽ സ്റ്റേഷനറി കട നടത്തുന്ന യുവാവാണ് ചാക്ക് നിറയെ നാണയങ്ങളുമായി ഷോറൂമിലെത്തിയത്.
യൂട്യൂബറായ ഹിരാക് ജെ. ദാസ് കടയുടമയുടെ കഥ ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. സ്വപ്നം സാക്ഷാത്ക്കാരത്തിന് ധാരാളം പണം ആവശ്യമാണെങ്കിലും കുറച്ച് കുറച്ചായി കൂട്ടിവെക്കുന്ന സമ്പാദ്യത്തിലൂടെ സ്വപ്നം നേടിയെടുക്കാനാകുമെന്നും ഹിരാക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.