മോഷ്ടാവ് തോക്കുചൂണ്ടി റസ്റ്ററൻറ് കൊള്ളയടിക്കുേമ്പാൾ 'കൂളായി' ചിക്കൻ കഴിച്ച് യുവാവ്; വിഡിയോ വൈറൽ
text_fieldsറസ്റ്ററൻറിലെ കവർച്ചക്കിടെ ചിക്കൻ കഴിക്കുന്ന ഒരു യുവാവിൻറെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിഡിയോയുടെ ഉറവിടം വ്യക്തമല്ല.
റസ്റ്ററൻറിലെ സി.സി.ടി.വി ദൃശ്യത്തിൽ റസ്റ്ററൻറിൽ നിരവധി പേർ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അതിനിടെ ഹെൽമറ്റ് ധരിച്ച ഒരാൾ റസ്റ്ററൻററിന് അകത്തെത്തുകയും തോക്കുചൂണ്ടി പണവും ഫോണും മറ്റും ആവശ്യപ്പെടുന്നതും വിഡിയോലുണ്ട്.
അതേസമയം, റസ്റ്ററൻറിലുണ്ടായിരുന്ന നിരവധിപേർ പുറത്തേക്ക് പോകുകയും ചിലർ പേടിച്ചിരിക്കുകയുമായിരുന്നു. എന്നാൽ, ഒരു യുവാവ് മാത്രം ഒന്നും സംഭവിക്കാത്ത തരത്തിൽ ചിക്കൻ കഴിക്കുന്നതാണ് ദ്യശ്യങ്ങൾ.
യുവാവിെൻറ തലയിൽ തോക്കുചൂണ്ടി പണവും മറ്റും ആവശ്യപ്പെടുേമ്പാഴും യാതൊരു കുലുക്കവുമില്ലാതെ ചിക്കനിൽ മാത്രമായിരുന്നു ശ്രദ്ധയെന്നതാണ് കൗതുകം. കൂടാതെ, കവർച്ചക്കാരൻ ചോദിച്ച ഫോൺ യാതൊരു മടിയുമില്ലാതെ എടുത്തുനൽകുന്നതും വിഡിയോയിൽ കാണാം.
തുടർന്ന്, കവർച്ചക്കാരൻ റസ്റ്ററൻറിൽനിന്ന് പോയതിന് ശേഷവും അയാൾ ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകത്തിലെ ഏറ്റവും ശാന്തനായ മനുഷ്യൻ എന്ന അടിക്കുറിപ്പാണ് പലരും നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.