ആമസോൺ വഴി ഒരു ലക്ഷം രൂപയുടെ ലാപ്ടോപ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഉപയോഗിച്ച ലാപ്ടോപ്
text_fieldsപുതിയ ലാപ്ടോപ് ഓർഡർ ചെയ്ത് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു രോഹൻ ദാസ്. ഡെലിവറി ഏജന്റ് പായ്ക്കറ്റ് കൈമാറിയ ഉടൻ രോഹൻ കൗതുകത്തോടെ തുറന്നു നോക്കി. പുതിയ തിളങ്ങുന്ന ലാപ്ടോപ് പ്രതീക്ഷിച്ച രോഹന് കടുത്ത നിരാശയായി. ഉപയോഗിച്ച് പഴകിയ ലാപ്ടോപ്പായിരുന്നു പായ്ക്കറ്റിലുണ്ടായിരുന്നത്.
ഏപ്രിൽ 30നാണ് രോഹൻ ആമസോൺ വഴി ലെനാവോ ലാപ്ടോപിന് ഓർഡർ ചെയ്തത്. മേയ് ഏഴിനാണ് ലാപ്ടോപ് കിട്ടിയത്. വെബ്സൈറ്റിൽ ലാപ്ടോപ്പിന്റെ വാറന്റി പരിശോധിച്ചപ്പോൾ 2023 ഡിസംബർ എന്ന് കാണിച്ചപ്പോഴാണ് അത് ഉപയോഗിച്ചതാണെന്ന് മനസിലായത്.
പുതിയ ലാപ്ടോപ്പിന്റെ അതേ വിലക്ക് സെക്കന്റ്ഹാൻഡ് ഉൽപ്പന്നം നൽകിയതിന്റെ അമർഷം രോഹിൽ എക്സ് പോസ്റ്റിൽ പങ്കുവെച്ചു. ആമസോൺ വഴി വലിയ തുകയുടെ പർച്ചേസിങ് നടത്തുന്നവർ കരുതിയിരിക്കണമെന്നും രോഹൻ കുറിച്ചു. ഞാൻ ആമസോൺ വഴി വഞ്ചിക്കപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് രോഹൻ എക്സിൽ പോസ്റ്റിട്ടത്. നിയമ നടപടിക്ക് പോകണമെന്നാണ് കുറിപ്പ് വായിച്ച ചിലർ അഭിപ്രായപ്പെട്ടത്.
ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പോയാൽ നഷ്ടപരിഹാരം ലഭിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഒരിക്കലും ആമസോൺ വഴി ലാപ്ടോപ്പ് വാങ്ങരുതെന്നും 94000 രൂപക്ക് ഐ7 പ്രോസസർ ലാപ്ടോപ് ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ഐ3 പ്രോസസർ ആണെന്നും മറ്റൊരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.