വെടിവെച്ചയാളുടെ കണ്ണിൽ പറന്നുവന്ന് കൊത്തി പക്ഷി- വിഡിയോ കാണാം
text_fields'പാടത്ത് പണി, വരമ്പത്ത് കൂലി' എന്നത് ഓർമ്മ വരും ഈ വിഡിയോ കാണുേമ്പാൾ. ആറ് സെക്കന്‍റ് മാത്രമുള്ള ഈ വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ കാരണമുണ്ട്. തന്നെ വെടിവെച്ച ഒരാളോട് ഒരു പക്ഷി നടത്തിയ പ്രതികാരമാണ് വിഡിയോയിലുള്ളത്.
പാടവരമ്പത്ത് നിന്ന് ഒരാൾ ഒരു പക്ഷിയെ വെടിവെക്കുന്നതും വേഗത്തിൽ പറന്നുവരുന്ന പക്ഷി അയാളുടെ കണ്ണിൽ കൊത്തുന്നതും വിഡിയോയിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനകം 67,000ത്തിലധികം ആളുകളാണ് കണ്ടത്. അവനവൻ ചെയ്യുന്ന കർമത്തിന്‍റെ ഫലം അവനവൻ തന്നെ അനുഭവിക്കണം, ഏത് പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തിയുണ്ട്, മികച്ച ശിക്ഷ തുടങ്ങിയ കമന്‍റുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്.
Karma 🙏 pic.twitter.com/8gk0VuQpgb
— Susanta Nanda IFS (@susantananda3) January 30, 2021

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.