മരണത്തിന്‍റെ വക്കിൽ നിന്നും ജീവിതത്തിലേക്ക്; ഒാടുന്ന ട്രെയിനിൻ കയറുന്നതിനിടെ വീണയാളെ സാഹസികമായി രക്ഷിച്ച് പൊലീസുകാരൻ -വിഡിയോ
text_fieldsഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച് അപകടത്തിൽ പെടുന്നവരുടെ വാർത്തകൾ നിരവധിയാണ്. ഏറ്റവും അപകടം നിറഞ്ഞ പ്രവൃത്തിയാണെന്നറിഞ്ഞിട്ടും ജീവൻ അപകടത്തിലാക്കുകയാണിത്തരക്കാർ. ഡൽഹി കന്‍റോൺമെന്‍റ് ഏരിയയിലെ റെയിൽവേ സ്റ്റേഷനിൽ സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ പെട്ടയാളെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷകനായെത്തി ജീവിതത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
ട്രെയിൻ നീങ്ങിത്തുടങ്ങുന്നതും ഇരു കൈകളിലും ബാഗുകളുമായി ഒരാൾ നടന്നടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു ബാഗ് ട്രെയിനിനകത്ത് വെച്ച ശേഷം പിടിച്ചുകയറാനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുകയും വീഴുകയുമായിരുന്നു.
പാളത്തിലേക്ക് വീഴുന്നതിന് മുമ്പ് ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഒാടിയെത്തി സാഹസികമായി ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. എന്നാൽ, ട്രെയിൻ വാതിൽ പിടിയിൽ നിന്നും ഇയാൾ പിടുത്തം വിടാത്തതിനാൽ വീണ്ടും മുന്നോട്ടു വലിച്ചിഴച്ചു പോകുന്നു. പൊലീസുകാരൻ പിന്നാലെ ഓടിച്ചെന്ന് ഇയാളെ രക്ഷിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനും രക്ഷാപ്രവർത്തനത്തിൽ ചേർന്നു.
#RPF CT Rajvir Singh, with his timely courageous act, saved a passenger from the wheels of a running train. The person tried to board a running train, slipped and fell into the gap.#PreciousLife #BeResponsible#HeroesInUniform@RailMinIndia @IR_CRB @RPFNRDLI pic.twitter.com/mKYd2ZyOoj
— RPF INDIA (@RPF_INDIA) July 24, 2021
സി.ടി. രജ് വീർ സിങ് എന്ന പൊലീസുകാരനാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ആർ.പി.എഫ് അറിയിച്ചു. ട്വീറ്റിലൂടെ ഇദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.