ഭാര്യയുടെ പ്രസവ സമയത്ത് ഭർത്താവ് 'വർക് ഫ്രം ഹോസ്പിറ്റൽ'; തനിക്ക് ഒരു ലീവ് എടുത്തുകൂടേയെന്ന് നെറ്റിസൺസ്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി ലോകത്തെ വലിയൊരു ഭൂരിപക്ഷം ജനങ്ങളെയും വീട്ടിൽ നിന്ന് ജോലിയെടുക്കുന്ന സാഹചര്യത്തിലാക്കിയിരുന്നു. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയുടെയും മറ്റ് ചെലവുകളും ലാഭിക്കാമെന്നതും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്നായതോടെ ചിലർക്ക് ഈ പരിപാടി നന്നേ ഇഷ്ടപ്പെട്ടു. എന്നാൽ ചിലരുടെ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനത്തെ വലിയ രീതിയിൽ 'വർക് ഫ്രം ഹോം ' സമ്പ്രദായം ബാധിച്ചുവെന്ന് വേണം കരുതാൻ.
ഭാര്യ തങ്ങളുടെ ആദ്യ കൺമണിക്ക് ജന്മം നൽകാനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ 'വർക് ഫ്രം ഹോസ്പിറ്റൽ'ആയ തെൻറ അനുഭവം ഒരു യുവാവ് സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചു. ഏപ്രിലിലായിരുന്നു ഭാര്യ കുഞ്ഞിന് ജന്മം നൽകിയതെന്നും അപ്പോൾ താൻ ആശുപത്രിയിൽ വെച്ച് ജോലി ചെയുതുവെന്നുമാണ് യുവാവ് കുറിച്ചത്.
ഓഫീസിൽ വെച്ചായിരുന്നു ജോലി തുടരുന്നതെങ്കിൽ കാര്യം കുറച്ച് ബുദ്ധിമുട്ടാകുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആ സാഹചര്യത്തിൽ താൻ ലീവ് എടുക്കേണ്ടി വരികയും അത് ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
സാം ഹോഡ്ജ് എന്നയാൾ യുവാവിെൻറ കുറിപ്പിെൻറ സ്ക്രീൻ ഷോട്ട് എടുത്ത് ട്വിറ്ററിൽ പങ്ക് വെച്ചതോടെ സംഗതി വൈറലായി. ഇതോടെ താങ്കൾ ഒരു ദിവസം എങ്കിലും ലീവ് എടുക്കാൻ പടില്ലെന്നായി നെറ്റിസൺസിെൻറ ചോദ്യം. പോസ്റ്റിന് ലഭിച്ച ലൈക്കുകൾ ഇന്നുള്ള മോശം ജോലി സാഹചര്യങ്ങൾക്കുള്ള പിന്തുണയാണെന്നാണ് ചിലർ പറയുന്നത്. നിരവധിയാളുകളാണ് ഈ ഒരു വാദത്തെ പിന്തുണച്ചത്. ജീവിതത്തിലെ അത്രയും പ്രധാനപ്പെട്ട ദിവസം ജോലിക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവണത അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് ഒരാൾ പറയുന്നത്.
എന്നാൽ യുവാവിനെ പിന്തുണച്ചും ചിലർ അഭിപ്രായം രേഖപ്പെടുത്തി. ഇയാൾ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനല്ലെന്നും ഒരു യുവസംരംഭകനാണെന്നതാണ് പ്രധാനം. തെൻറ സ്റ്റാർട്ടപ്പ് ഒരു ട്രാക്കിൽ ആകുന്നത് വരെ പ്രാഥമിക ഘട്ടത്തിൽ ത്യാഗത്തോടെയും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. വർക്ക് ഫ്രം ഹോം സംവിധാനമില്ലായിരുന്നുവെങ്കിൽ തെൻറ കുഞ്ഞിനോടൊപ്പമുള്ള സുന്ദര നിമിഷങ്ങൾ അയാൾക്ക് നഷ്ടപ്പെട്ടുപോയേനെ എന്നാണ് ഒരാൾ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.