നാട്ടിൽ പാലും തേനും ഒഴുക്കുമെന്ന് കേട്ടപ്പോൾ ഇത്ര കരുതിയില്ല -ബ്രിട്ടനിലെ പാലരുവി കാണാം
text_fields'ഞാൻ ജയിച്ചാൽ ഈ നാട്ടിലുടെ പാലും തേനും ഒഴുക്കും' -നാട്ടിൽ വികസനം കൊണ്ടുവരുമെന്ന് പറയാൻ പണ്ട് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ സ്ഥാനാർഥികൾ നടത്തിയിരുന്ന വാഗ്ദാനമാണിത്. 'പാലരുവി' എന്ന് മലയാളികൾ പാട്ടിലൊക്കെ കേട്ടിട്ടുമുണ്ട്. ഇത്തരം വാഗ്ദാനങ്ങളും പാട്ടുമൊക്കെ ബ്രിട്ടനിൽ ഉണ്ടോയെന്ന് അറിയില്ല. പക്ഷേ, അവിടെ നാട്ടിലൂടെ പാൽ ഒഴുകി.
When a milk tanker overturns in the river #llanwrda #wales #milk pic.twitter.com/vnyhr5FXBi
— May 🏴 (@MayLewis19) April 14, 2021
പടിഞ്ഞാറൻ വെയിൽസിലെ കർമാർതൻഷെയറിലുള്ള കൊച്ചുഗ്രാമമായ ലാൻവർഡയിലെ ഡുലൈസ് നദിയാണ് കുറച്ചു നേരത്തേക്ക് അവിടെ അക്ഷരാർഥത്തിൽ പാൽപ്പുഴയായി ഒഴുകിയത്. നദിക്കരയിലൂടെ പോയ ഒരു പാൽ ടാങ്കർ മറിഞ്ഞതാണ് കാരണം. പിന്നെ പാലൊഴുകുന്നത് പോലെയാണ് നദിയിലൂടെ വെള്ളമൊഴുകിയത്. ഈ ഒഴുക്കിൽ ഒരു പാൽ വെള്ളച്ചാട്ടവും ഉണ്ടായി.
28,000 ലിറ്റർ പാൽ നദിയിലൂടെ ഒഴുകിയെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തത്. നിരവധി പേരാണ് ഇതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോകൾക്ക് താഴെ രസകരമായ കമന്‍റുകളും എത്തുന്നുണ്ട്. അതേസമയം, നദിയിലെ ജീവികൾക്ക് ഇത് ദോഷം ചെയ്തുകാണുമെന്ന വാദം പരിസ്ഥിതി പ്രവർത്തകരും ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.