ഓണവിശേഷങ്ങളുമായി മീത്തും മിറിയും മിലിയോയും
text_fieldsസമൂഹമാധ്യമങ്ങളിലെ ഏറ്റവും എന്റർടെയിനിങ് ദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരങ്ങളിലൊന്നായിരിക്കും മീത്ത് ആൻഡ് മിറി. കുഞ്ഞ് മിലിയോ കൂടി പിറന്നതോടെ ഇവരുടെ കുടുംബവിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകരും.
ടിക് ടോക് വഴി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു തുടങ്ങിയ ഇവർ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും യുട്യുബിലുമെല്ലാം തരംഗം തീർത്തുകൊണ്ടിരിക്കുകയാണ്. മീത്തിന്റെയും മിറിയുടെയും മിലിയുടെയും ഓണവിശേഷങ്ങളിലൂടെ.
മീത്തും മിറിയും മിലിയോയും
സമൂഹമാധ്യമങ്ങളിലെ പേരാണ് മീത്തും മിറിയും മിലിയോയും. മിഥുൻ എന്നതാണ് മീത്തിന്റെ പേര്. റിതുഷയെ മിറിയുമാക്കി. മിഥുൻ -റിതുഷ പേരുകളിങ്ങനെയാണെങ്കിലും ആരും ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ഞങ്ങൾ പരസ്പരം വിളിക്കുന്നതും മറ്റുള്ളവർ വിളിക്കുന്നതും മീത്-മിരി എന്നാണ്. അതാണ് കൂടുതൽ ഇഷ്ടവും. രണ്ടു വയസ്സുള്ള ഒരു മകനുണ്ട്. മിലിയോ എന്നാണ് വിളിക്കാറ്. സിറസ് എന്നാണ് പേര്.
ഓണത്തിരക്കിലേക്ക്...
ഞങ്ങളിരുവരും കണ്ണൂരുകാരാണ്. ധർമടത്ത് ആണ്ടലൂർ എന്നൊരു ഗ്രാമത്തിൽ. മലയും പച്ചപ്പും വയലും പുഴകളുമൊക്കെയുള്ള മനോഹരമായ പ്രദേശമാണ് ആണ്ടലൂർ. കേരളത്തിലെ എല്ലായിടത്തെയും പോലെ തന്നെയാണ് ഇവിടെയും ഓണാഘോഷം. ഓണ സദ്യയിലാണ് പിന്നെയും കാര്യമായ മാറ്റങ്ങൾ ഉള്ളത്.
മുത്തപ്പന്‍റെ നാടാണ് ഞങ്ങളുടേത്. തെക്കൻ ഭാഗങ്ങളിലാണെന്ന് തോന്നുന്നു കൂടുതലും ഓണസദ്യയിൽ പൂർണമായും വെജിറ്റേറിയൻ മാത്രം ഉണ്ടാകുക. ഇവിടെ ആഘോഷങ്ങളിൽ നോൺ വെജും ഉൾപ്പെടുത്താറുണ്ട്. സദ്യ എന്ന സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി എന്‍റെ വീട്ടിലും കുടുംബങ്ങളിലുമൊക്കെ തലശ്ശേരി ബിരിയാണിയാണ് ഓണത്തിന് സ്പെഷൽ.
പിന്നെ കുടുംബങ്ങളുടെ ഒത്തുചേരലാണല്ലോ ഓണം. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഓണദിവസമാണ് എല്ലാവരും ഒത്തുകൂടുന്നത്. കസിൻസും കുട്ടികളും കാരണവന്മാരുമൊക്കെയായി ഓണം അടിച്ചുപൊളിക്കലാണ് പ്രധാന പരിപാടി.
സെലിബ്രിറ്റി ഓണം
സമൂഹ മാധ്യമങ്ങളിൽ എത്തിയതിന് ശേഷം ഓണം ആഘോഷിക്കുന്നതിൽ വലിയ മാറ്റം വന്നു. എന്റെ ചെറുപ്പത്തിൽ ആഘോഷങ്ങളൊന്നും കാര്യമായുണ്ടായിരുന്നില്ല. എന്‍റേത് വലിയൊരു കൂട്ടുകുടുംബമാണ്. അവരോടൊപ്പമാണ് ഞാൻ വളർന്നതും പഠിച്ചതുമൊക്കെ. അച്ഛനും
അമ്മയും സർക്കസ് പ്ലെയേഴ്സ് ആയതുകൊണ്ടുതന്നെ എന്‍റെ ചെറിയ പ്രായത്തിൽ അച്ഛനും അമ്മയും നാട്ടിൽ ഉണ്ടായിരുന്നില്ല. നാലാം ക്ലാസിലാകുമ്പോഴാണ് അമ്മ നാട്ടിൽ സെറ്റിലായത്. അന്നൊന്നും ഓണം വലിയ കളർഫുൾ ആയിരുന്നില്ല. വലിയ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ഏറ്റവും വലിയ കാര്യമെന്നത് ഓണ സദ്യയാണ്. ആ ഒരു സമയത്താണ് നല്ല ഭക്ഷണം കിട്ടുക. വളരെ സുലഭമൊന്നുമായിരിക്കില്ല.
വർഷത്തിൽ ആ ഒരു ദിവസമായിരിക്കും ഇത്രയും കറികളോട് കൂടിയ ആഹാരം കിട്ടുക. പിന്നീടുള്ളത് നാട്ടിലെ ക്ലബ്ബുകളാണ്. അവിടെ ഒരുപാട് മത്സരങ്ങളോട് കൂടിയാകും ഓണപ്പരിപാടി നടത്തുക. കൂട്ടുകുടുംബമായതുകൊണ്ടുതന്നെ ഒരുപാട് കുട്ടികളുണ്ടാകും. ക്ലബിലെ മുഴുവൻ മത്സരങ്ങൾക്കും ഞങ്ങളെല്ലാവരും പങ്കെടുക്കും. മിക്കതിനും
ഞങ്ങൾക്കുതന്നെയാകും സമ്മാനവും. ആ സമ്മാനങ്ങളെല്ലാം ഞങ്ങളുടെ വീട്ടിലേക്ക് തന്നെയാകും എത്തുക. ഇതൊക്കെ ഭയങ്കര സന്തോഷമുള്ള കാര്യങ്ങളാണ്. ഇതൊക്കെയാണ് ചെറുപ്പത്തിലെ എന്‍റെ ഓണം ഓർമകൾ സെലിബ്രിറ്റി ആയതിന് ശേഷമുള്ള ഓണം ആഘോഷത്തിന് വലിയ മാറ്റങ്ങൾ വന്നു. സമൂഹമാധ്യമങ്ങളിൽ നിക്കുന്നതുകൊണ്ടുതന്നെ എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാനും കാണാനും ആഗ്രഹമുണ്ടാകും.
ഞങ്ങളെ സംബന്ധിച്ച് രണ്ട് ഫാമിലിയാണ് ഉള്ളത്. റിയൽ ഫാമിലിയും റീൽ ഫാമിലിയും. സ്വന്തം കുടുംബത്തിനൊപ്പം പ്രാധാന്യം തന്നെയാണ് ഞങ്ങളുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഞങ്ങളെ പിന്തുടരുന്ന, ഞങ്ങളുടെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിക്കുന്ന റീൽ ഫാമിലിയും.
അവർ എല്ലാ ദിവസവും ഞങ്ങൾ ഇടുന്ന സ്റ്റോറികളും കണ്ടന്‍റുകളും കണ്ട് അവരുടെ ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ഞങ്ങളെയും കാണുന്നു. സെലിബ്രിറ്റി ആയ ശേഷം അവർക്ക് വേണ്ടി നമ്മൾ കണ്ടന്‍റ് കൊടുക്കണം. പല പേജുകളും ബ്രാൻഡുകളുമായിട്ടും കൊളാബ് നടത്തുന്നുണ്ട്.
അപ്പോൾ അവരുടെ പ്രൊഡക്ടും സ്റ്റൈലും ട്രെൻഡും ആൾക്കാരിലേക്കെത്തിക്കുക എന്നതും വലിയൊരു ടാസ്ക്കാണ്. അങ്ങനെ ഫോട്ടോഷൂട്ടും കണ്ടന്റ് മേക്കിങ്ങുമായി മറ്റൊരു തിരക്കുമാണ്. ഓണത്തിനു മുന്നേ തന്നെ ഓണം സെലിബ്രേഷൻ ഞങ്ങളെ സംബന്ധിച്ച് തുടങ്ങും. എങ്കിൽ മാത്രമെ ആൾക്കാരിലേക്ക് കൃത്യ സമയത്ത് കണ്ടന്‍റുകൾ എത്തിക്കാൻ കഴിയൂ... മിഥുൻ പറയുന്നു.
ഓണത്തിന് ഓടെടാ ഓട്ടം
ഓണം തിരക്കുകളുടെ സമയമാണ്. കൂടുതലും ഫാമിലി കണ്ടന്റ് ആയതുകൊണ്ട് തന്നെ കൂടുതലും ചേച്ചിമാരും കുട്ടികളുമൊക്കെയാണ് ഫോളോ ചെയ്യുന്നത്. ഓണത്തിന്‍റെ തിരക്കുകൾ ജൂലൈ അവസാനം മുതൽ ഓണത്തിന് രണ്ടു ദിവസം മുന്നെ വരെയും ഉണ്ടാകും. ഫോട്ടോഷൂട്ടുകൾ, ഓണം പ്രോഗ്രാമുകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ഇന്‍റർവ്യൂകൾ, ബ്രാൻഡ് പ്രമോഷന്‍ തുടങ്ങിയവ ഉണ്ട്.
കൂടാതെ ഇതിന്‍റെ ഭാഗമായി കേരളത്തിലുടനീളം യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്. തിരക്കേറിയ സമയമാണെങ്കിലും ഇത് ഞങ്ങൾ രണ്ടുപേരും ഒരുപോലെ എൻജോയ് ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. ക്ഷീണം സ്വാഭാവികമാണ്. പക്ഷെ സമൂഹമാധ്യമം ആയതുകൊണ്ടുതന്നെ അതിനിവിടെ പ്രസക്തിയില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഡെഡിക്കേഷൻ,
ക്രിയേറ്റിവിറ്റി, ഹാർഡ് വർക്ക്, പാഷൻ ഇതെല്ലാം ഒരുമിച്ചു കൊണ്ടുപോയാൽ മാത്രമേ സമൂഹമാധ്യമങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയൂ. സ്ഥിരത എന്നതാണ് മെയിൻ. ഓണത്തിന് രണ്ടുദിനം മുമ്പ് വരെ മാത്രമേ തിരക്കോടെ ഇരിക്കൂ. ഓണ ദിവസങ്ങളിൽ പൂർണമായും കുടുംബത്തോടൊപ്പം മാത്രമായിരിക്കും ചെലവിടുക. അതിന്‍റെ വീഡിയോകളും ഞങ്ങൾ പങ്കുവെക്കാറുണ്ട്. എല്ലാരോടൊപ്പവും സന്തോഷത്തോടെ ഓണം ആഘോഷിക്കാനാണ് ഇത്തവണത്തെയും പ്ലാൻ.
ഓണം ഫെസ്റ്റിവൽ
ഓണം മലയാളികളുടെ ഒരു ആഘോഷമായി മാത്രം ഒതുങ്ങി നിക്കുന്ന ഒന്നല്ല. രാജ്യമെമ്പാടുമുള്ളവരും ഇത് ആഘോഷിക്കുന്നുണ്ട്. അതിന് വലിയൊരു പങ്കും ക്രിയേറ്റർമാർ വഹിക്കുന്നുണ്ട്. നമ്മളെ ഫോളോ ചെയ്യുന്നത് മലയാളികൾ മാത്രമല്ലല്ലോ. ഒരുപാട് തരത്തിലുള്ള സംസ്കാരങ്ങൾ വച്ചുപുലർത്തുന്നവരും ഇതിനിടയിലുണ്ട്. നമ്മൾ നമ്മുടെ സംസ്കാരവും നമ്മുടെ ഫെസ്റ്റിവലുകളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുമ്പോൾ അവർക്കൊക്കെ ഇത് എന്താണെന്നറിയാനുള്ള ഉത്സാഹവും താൽപര്യവും കാണിക്കും. നമ്മുടെ കൾച്ചർ ലോകത്തെ കാണിക്കുവാനുള്ള അവസരങ്ങളാമിതൊക്കെ. അത് നമ്മൾ മാക്സിമം ഉപയോഗിക്കുക.
മിലിയോ, ദ ലക്കിസ്റ്റാർ
മിലിയോ ഞങ്ങളുടെ ലക്കി സ്റ്റാറാണ്. മിലിയോക്ക് അറിയാമെന്ന് തോന്നുന്നു അവന്‍റെ പപ്പയും അമ്മയും വീഡിയോ ക്രിയേറ്റർമാരാണെന്നും അതിനുവേണ്ടി യാത്ര ചെയ്യേണ്ടി വരുമെന്നും. ഡെലിവറി കഴിഞ്ഞ ഉടൻ തന്നെ ഞങ്ങൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
ജനിച്ച് ആറു മാസം വരെ അവനെയും കൂട്ടിയായിരുന്നു എല്ലായിടത്തും പൊയിരുന്നത്. ഞങ്ങളുടെ മാതാപിതാക്കളും ഒപ്പം ഉണ്ടാകാറുണ്ട്. ഞങ്ങൾ അടിച്ചു പൊളിക്കുന്നു, എന്തുകൊണ്ട് കുഞ്ഞിനെ കൂട്ടുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്, പക്ഷെ സത്യം എന്തെന്നാൽ കുട്ടികൾ ഇതൊന്നും ആസ്വദിക്കുന്നില്ല എന്നതാണ്. അവർക്ക് അതൊന്നും കണ്ടറിഞ്ഞ് മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. ആളുകളെ തിരിച്ചറിയാനുള്ള പ്രായം മിലിയോക്ക് ആയിട്ടില്ല. സ്ഥലങ്ങൾ, കാലാവസ്ഥ പിടിക്കില്ല ഉറക്കം ശരിയാകില്ല അങ്ങനെ ഒരുപാട് പ്രശ്നം കുട്ടികൾക്ക് ഉണ്ടാകും.
അവർ ഏറ്റവും കംഫർട്ടബിൾ ആയി ഇരിക്കുന്നത് വീട്ടിലാണ്. അവിടെ ഞങ്ങളുടെ മാതാപിതാക്കളുണ്ട്. അവർ കുട്ടിയെ ഞങ്ങളില്ലെങ്കിലും നന്നായിനോക്കും. കുട്ടി അതിനോടൊപ്പം സഹകരിക്കാറുണ്ട്. അങ്ങനെ വലിയ വാശിയോ ഒന്നും തന്നെ പിടിക്കാറില്ല. അവൻ അവന്‍റെ കംഫർട്ട് സോണിൽ കളിച്ച് ചിരിച്ച് നടക്കും.
സമൂഹമാധ്യമങ്ങളിലെത്തുന്നതിന് മുമ്പ്
ഞങ്ങൾ രണ്ടുപേരും ബംഗളൂരുവിലായിരുന്നു. 2007 മുതൽ ബംഗളൂരിലാണ്. അതിനു മുമ്പ് മധ്യപ്രദേശിലും മുംബൈയിലുമായിരുന്നു. ഞാൻ അവിടെ ഒരു കമ്പനിയിൽ റീജ്യണൽ മാനേജർ ആയിരുന്നു. മിരി സീനിയർ സോഫ്റ്റ്‍വെയർ എൻജിനീയറായിരുന്നു.
കല്ല്യാണത്തിനുശേഷമാണ് സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. മിരി ആദ്യം മുതൽക്കേ ഡബ്സ്മാഷൊക്കെ ചെയ്യുമായിരുന്നു. എനിക്ക് ചെറുപ്പം മുതൽക്കെ സിനിമയിൽ അഭിനയിക്കാനും ഡാൻസ് പഠിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ കുടുംബത്തിന്‍റെ അന്നത്തെ സാമ്പത്തിക സ്ഥിതി അനുയോജ്യമായിരുന്നില്ല. ടിക്ടോക്ക് ഒക്കെ ആദ്യം ചെയ്യാൻ തുടങ്ങി.
അത് മിരിക്ക് അയച്ചുകൊടുക്കും. അപ്പോൾ അവൾ അഭിപ്രായം പറയും. പിന്നെ കല്ല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ച് വീഡിയോ ചെയ്യാൻ തുടങ്ങി. ആദ്യത്തെ വീഡിയോകൾ കൂടുതലും നോർത്ത് ഇന്ത്യയിലും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുമായിരുന്നു വൈറൽ.
അതൊക്കെ കൂടുതലും റൊമാന്‍റിക് വീഡിയോകൾ ആയിരുന്നു. ഞങ്ങളുടെ ഡ്രസ്സിങ്ങും ലൊക്കേഷനും ലുക്കും ഒക്കെ നോർത്ത് ഇൻഡ്യൻ രീതിയിലുള്ളതായിരുന്നതിനാൽ മലയാളികളാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. ഒരു ഓണത്തിന് നാട്ടിൽവന്നപ്പോൾ തനത് കണ്ണൂർ സ്ലാങ്ങിൽ ഒരു ഓൺവോയ്സ് വീഡിയോ ചെയ്തിരുന്നു.
അത് പെട്ടെന്ന് കേറി വൈറലായി. പക്ഷേ ടിക് ടോക്ക് ബാൻ ചെയ്യ്പ്പെട്ടത് ഷോക്കായിപ്പോയി. കാരണം അന്നായിരുന്നു ഞങ്ങൾക്ക് 1 മില്ല്യൺ അടിച്ചത്. സന്തോഷത്തിൽ രാത്രി കേക്ക് മുറിച്ച് കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ ടിക് ടോക്ക് ബാൻ ചെയ്ത വാർത്തയാണറിഞ്ഞത്.
പിന്നീടാണ് യു ട്യൂബ് ഷോർട്സിലേക്കും ഇൻസ്റ്റഗ്രാമിലോക്കും കൂടുതൽ ശ്രദ്ധ കേന്ദീകരിക്കാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലേക്ക് വന്നപ്പോഴാണ് എന്‍റെ കൂടുതൽ സാമ്പത്തിക ബാധ്യതയും മാറിയത്, സന്തോഷം കിട്ടിയത്. നമ്മുടെ ഇഷ്ടത്തിന് ടൈം മാനേജ് ചെയ്യാൻ കഴിഞ്ഞു. അങ്ങനെ കുറേ മെച്ചമുണ്ടായി.
മലയാളത്തിലെ രൺബീറും ദീപികയും
എല്ലാ ക്രിയേറ്റർമാരും അവരുടെ കണ്ടന്‍റിൽ ഒരു സ്വന്തം സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ്. എനിക്ക് പണ്ടു മുതലേ ഫാഷനോട് വലിയ താൽപര്യമുണ്ടായിരുന്നു. കണ്ടന്‍റിൽ മാത്രം വ്യത്യസ്തത പോരാ പകരം നമ്മുടെ അപ്പിയറൻസിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരുക എന്നതാണ്.
ഞാൻ ഡ്രസ്സിങ്ങിന്‍റെ കാര്യത്തിൽ നന്നായി ശ്രദ്ധിക്കും. നന്നായി പ്ലാൻ ചെയ്യും. അതിനു പറ്റിയ 2 ഡിസൈനർമാരും ഉണ്ട്. ബോളിവുഡ് നടന്മാരുടെ ഔട്ട്ഫിറ്റ് ഒക്കെ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്യാറുണ്ട്. ഡ്രസ്സിങ് കണ്ടിട്ട്
പലരും കളിയാക്കി ആണെങ്കിലും പറയാറുണ്ട് മലയാളത്തിലെ രൺബീറും ദീപിക പദുക്കോണും ആണ് ഞങ്ങളെന്ന്. സ്വന്തമായി പാഞ്ചാലി വസ്ത്ര എന്ന പേരിൽ ഒരു ബിസിനസ് തുടങ്ങി, മിരി തന്നെയാണ് അതിനെ കൂടുതലും പ്രൊമോട്ട് ചെയ്യുന്നത്. അതും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.
നെഗറ്റീവ് കമന്‍റുകളോട് ബൈ
സമൂഹത്തിന് നെഗറ്റീവ് ആയി വരുന്ന കണ്ടന്‍റുകൾ ഞങ്ങൾ ചെയ്യാറില്ല. ബ്രാൻഡ് പ്രൊമോഷൻ ആണെങ്കിൽ കൂടിയും അങ്ങനെയാണ്. കൂടുതലും ഞങ്ങളുടെ ജീവിതത്തിലോ അല്ലെങ്കിൽ ഞങ്ങൾ സ്ഥിരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.