ട്രക്കിൽ 'സഞ്ചരിക്കുന്ന ക്ലാസ് റൂം'; നെറ്റും പുസ്തകവുമില്ലാത്തവരെ പഠിപ്പിക്കാൻ ഈ അധ്യാപിക വീട്ടിലെത്തും
text_fieldsകോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോകമാകെ പഠനം ഓൺലൈനിലായപ്പോൾ വെട്ടിലായത് ഇന്‍റർനെറ്റ് സൗകര്യവും പുസ്തകങ്ങളുമില്ലാത്ത കുട്ടികളാണ്. മെക്സികോയിൽ പക്ഷേ, ഇത്തരം കുട്ടികൾക്ക് ആശങ്കയൊന്നുമില്ല. കാരണം അവരെ പഠിപ്പിക്കാൻ ടീച്ചർ നേരിട്ട് വീട്ടിലെത്തും.
ഒരു മിനി ട്രക്കിലാണ് ഈ അധ്യാപിക 'സഞ്ചരിക്കുന്ന ക്ലാസ് റൂം' ഒരുക്കിയിരിക്കുന്നത്. ഒരു മേശയും രണ്ട് കസേരയുമാണ് ട്രക്കിൽ ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഒരു സമയം ഒരു കുട്ടിയെ മാത്രമാണ് പഠിപ്പിക്കുക. ഓട്ടിസം ബാധിച്ച കുട്ടികൾക്കുവേണ്ടിയാണ് പ്രധാനമായും ഇവർ ക്ലാസ് നടത്തുന്നത്.
വ്യവസായി ഹർഷ് ഗോയങ്കെ ആണ് ട്വിറ്ററിലൂടെ ഈ അധ്യാപികയുടെ സേവനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. നിരവധി പേർ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.
In Mexico, school was cancelled because of the pandemic. This teacher turned her pick-up truck into a portable classroom. She drives 2 hrs a day to teach children with autism who don't have books or access to Internet.
— Harsh Goenka (@hvgoenka) February 3, 2021
Success is about the difference you make in people's lives. pic.twitter.com/Qwq7gA1NA3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.